കൊച്ചി: ശ്രീലങ്കന്‍ രീതിയില്‍ കേരളത്തിലും ചാവേറാക്രമണം നടത്താന്‍ ഐ.എസ് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ സ്‌ഫോടനപരമ്പരയുമാ...
കൊച്ചി: ശ്രീലങ്കന്‍ രീതിയില്‍ കേരളത്തിലും ചാവേറാക്രമണം നടത്താന്‍ ഐ.എസ് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തപ്പോഴാണ് എന്‍.ഐ.എയ്ക്ക് ഈ വിവരം ലഭിച്ചത്.
കാസര്‍കോട്ടു നിന്നും കസ്റ്റഡിയിലായ റിയാസ് അബൂബക്കറാണ് കേരളത്തില്‍ കൊച്ചി ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ പുതുവത്സരദിനത്തില്‍ ചാവേറാക്രമണം നടത്താന്‍ ഐ.എസ് നിര്‍ദ്ദേശിച്ചിരുന്നതായി എന്‍.ഐ.എയ്ക്ക് മൊഴി നല്‍കിയത്.
ഇതിനായുള്ള കാര്യങ്ങള്‍ ഒരുക്കിയിരുന്നതായും എന്നാല്‍ കൂടെയുള്ളവര്‍ പിന്തുണയ്ക്കാത്തതിനാല്‍ നടക്കാതെ പോവുകയായിരുന്നെന്നും റിയാസ് മൊഴിനല്‍കി. ഇയാളെ ചൊവ്വാഴ്ച കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും.
അതേസമയം ശ്രീലങ്കന്‍ സ്‌ഫോടനപരമ്പരയുമായി കേരളത്തില്‍ നിന്നും അറസ്റ്റിലായവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് എന്‍.ഐ.എ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചാവേര്‍ ആക്രമണങ്ങളുടെ സൂത്രധാരന്‍ സഹ്‌റാന്‍ ഹാഷിമിന്റെ ആശയങ്ങള്‍ പിന്തുടരുന്നവരാണ് ഇവരെന്നാണ് എന്‍.ഐ.എ വ്യക്തമാക്കിയിരുന്നത്.
Keywords: Srilanka, Kerala, N.I.A, I.S, Bomb blast

COMMENTS