അമേത്തി: കേന്ദ്രമന്ത്രിയും അമേത്തിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനിയുടെ അടുത്ത അനുയായി രവിദത്ത് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നു...
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേത്തിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ അന്നു തന്നെയുള്ള ഇദ്ദേഹത്തിന്റെ കോണ്‍ഗ്രസ് പ്രവേശനം ശ്രദ്ധേയമാണ്. ഇവിടെ രാഹുല്‍ ഗാന്ധിയുടെ എതിരാളിയായി സ്മൃതി ഇറാനിയെ നില്‍ത്തുന്ന കാര്യത്തില്‍ പ്രധാന പങ്കുവഹിച്ചത് ഇദ്ദേഹമാണ്.
സ്മൃതി ഇറാനി അമേത്തിയിലെത്തുമ്പോഴെല്ലാം ഇദ്ദേഹത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. സ്മൃതി ഇറാനി അമേത്തിയില്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ദിവസം തന്നെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഈ നീക്കമുണ്ടായത്. മേയ് ആറിനാണ് അമേത്തിയില്‍ വോട്ടെടുപ്പ് നടക്കുന്നത്.
Keywords: B.J.P. Congress, Amethi, Priyanka Gandhi, Rahul Gandhi
COMMENTS