തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കുമായിരിക്കും ബിജെപിയെക്കാള്‍ മുന്‍തൂക്കമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ...

അത്തരമൊരു സാഹചര്യമുണ്ടായാല്‍ മതേതര, ജനാധിപത്യ കക്ഷികളുടെ സഹായം തേടി കേന്ദ്രത്തില്‍ എന്തു വില കൊടുത്തും മതേതര സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരില്‍ ഇടതുപക്ഷമുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയും വൈവിധ്യവുമാണ് രാജ്യത്തിന്റെ പ്രത്യേകത. എല്ലാ രാഷ്ട്രീയധാരകള്‍ക്കും ആശയങ്ങള്‍ പ്രചരിപ്പിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും അവസരമുണ്ട്.
അതു കൊണ്ട് തന്നെ ഇടതുപക്ഷത്തെ തുടച്ചു മാറ്റുന്ന നിലപാടിനോട് തനിക്കോ കോണ്‍ഗ്രസിനോ താത്പര്യമില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ക്രൈസ്തവ വികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്തു വില കൊടുത്തായാലും ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന ഒരു സര്‍ക്കാര്‍ വീണ്ടും ഉണ്ടാവാതിരിക്കാന്‍ തെരഞ്ഞെടുപ്പിനുശേഷം
കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ വന്നാല്‍ മറ്റ് കക്ഷികളെ കൂടി സഹകരിപ്പിക്കാന്‍ കോണ്‍ഗ്രസ് തന്നെ മുന്‍കൈയെടുക്കുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
Keywords; A.K.Antony, response about election, loksabha result
COMMENTS