LIVE: Shri @AmitShah 's roadshow in Pathanamthitta, Kerala. #IndiaWantsModiAgain https://t.co/y5OCwkxdil — BJP (@BJP4India) April...
LIVE: Shri @AmitShah's roadshow in Pathanamthitta, Kerala. #IndiaWantsModiAgain https://t.co/y5OCwkxdil— BJP (@BJP4India) April 20, 2019
- പത്തനംതിട്ട : ലോകമാകമാനമുള്ള ഈശ്വരവിശ്വാസികൾക്കു വേണ്ടിയാണ് പത്തനംതിട്ട മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രൻ മത്സരിക്കുന്നതെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ.
കേവലം പത്തനംതിട്ടയിലെ മാത്രം സ്ഥാനാർഥിയല്ല സുരേന്ദ്രൻ ലോകമെമ്പാടുമുള്ള വിശ്വാസികൾക്കു വേണ്ടിയാണ് സുരേന്ദ്രൻ മത്സരിക്കുന്നത്.
കേരളത്തിൽ കമ്യൂണിസ്റ്റ് സർക്കാരിൻറെ ക്രൂരതകൾ സഹിക്കാവുന്നതിനുമപ്പുറമായിരിക്കുന്നു. കേരളത്തിലെ കിരാത ഭരണത്തിന് അന്ത്യം കുറിക്കലായിരിക്കും സുരേന്ദ്രന്റെ
വിജയമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് ഷോയിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. കനത്ത മഴയെ തുടർന്ന് റോഡ് ഷോ പൂർത്തിയാക്കാതെ മടങ്ങേണ്ടിവന്നു. കെ സുരേന്ദ്രൻ, പി എസ് ശ്രീധരൻ പിള്ള, പിസിജോർജ്, ക്രിക്കറ്റ് താരം ശ്രീശാന്ത് തുടങ്ങിയവരും രഥത്തിലുണ്ടായിരുന്നു.
കനത്ത മഴയെ തുടർന്ന് ബസ് സ്റ്റാൻഡിലെ വേദിയിലേക്ക് അമിത്ഷായ്ക്ക് പോകാനായില്ല. തുടർന്ന് ചുരുക്കം വാക്കുകൾ രഥത്തിൽ നിന്നു തന്നെ പറഞ്ഞു കൊണ്ട് അദ്ദേഹം റോഡ് ഷോ അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു.
COMMENTS