കൊച്ചി: നടന് മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയപ്പോള്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ബി.ജെ.പി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. യു....
കൊച്ചി: നടന് മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയപ്പോള്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ബി.ജെ.പി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനെയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.രാജീവിനെയും കുറിച്ച് മമ്മൂട്ടി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ആരോപണം.
വോട്ട് രേഖപ്പെടുത്തി പുറത്തെത്തിയ ശേഷം മമ്മൂട്ടി ഇവരെ രണ്ടുപേരെയും ചേര്‍ത്തു നിര്‍ത്തി രണ്ടുപേരും മികച്ച സ്ഥാനാര്‍ത്ഥികളാണെന്നും രണ്ടുപേരും തനിക്ക് വേണ്ടപ്പെട്ടവരാണെന്നും സ്ഥാനാര്‍ത്ഥികളുടെ ഗുണവും മേന്മയും നോക്കിയാണ് വോട്ട് ചെയ്യുന്നതെന്നും പറഞ്ഞിരുന്നു. ഇതാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ചൊടിപ്പിച്ചത്.
താന്‍ മോഹന്‍ലാലിനെ കണ്ടതിലെ ഹുങ്കാണ് ഇതിന് പിന്നിലെന്നും മമ്മൂട്ടിയെ പോലൊരു താരം ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി. ഭാര്യ സുല്ഫത്തുമൊത്താണ് മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത്.
Keywords: Mammootty, Alphonse kannanthanam, Vote, L.D.F, U.D.F, Candidates

COMMENTS