തിരുവനന്തപുരം :അത്യാവേശത്തോടെ കേരളം വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ ഒടുവിലത്തെ വിവരമനുസരിച്ച് പോളിംഗ് ശതമാനം 77 55 ആണ് . 2014ലെ...
തിരുവനന്തപുരം :അത്യാവേശത്തോടെ കേരളം വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ ഒടുവിലത്തെ വിവരമനുസരിച്ച് പോളിംഗ് ശതമാനം 77 55 ആണ് .
2014ലെ തിരഞ്ഞെടുപ്പിൽ 74.04 ശതമാനമായിരുന്നു പോളിംഗ് .അതിനെ മറികടന്നാണ് ഇക്കുറി റെക്കോഡ് നേട്ടത്തിലേക്ക് കേരളം എത്തുന്നത് .
പല ബൂത്തുകളിലും രാത്രി വളരെ വൈകിയും പോളിംഗ് തുടരുകയാണ്. അതുകൊണ്ടുതന്നെ പോളിംഗ് ശതമാനത്തിന്റെ പൂർണ്ണചിത്രം കിട്ടാൻ വൈകും .
ഏറ്റവും കൂടുതൽ പോളിംഗ് നടന്നിരിക്കുന്നത് കണ്ണൂരിലാണ് 82.63% . കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നതിലൂടെ ദേശീയ ശ്രദ്ധയിലേക്ക് വന്ന വയനാട്ടിൽ 80.27 ശതമാനമാണ് പോളിംഗ് .
ചാലക്കുടിയിൽ 80. 24 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. വടകരയിൽ 81 12 ശതമാനം പേർ സമ്മതിദാനം രേഖപ്പെടുത്തി.
കാസർകോട്ട് 80 30 ആണ് പോളിങ് ശതമാനം . ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് തിരുവനന്തപുരത്താണ്, 73.10% .
എല്ലാ മണ്ഡലങ്ങളിലും പോളിംഗ് ശതമാനം 70 ന് മുകളിലേക്ക് പോയതോടെ കക്ഷികളെല്ലാം കണക്കുകൂട്ടലും കിഴിക്കലും ആരംഭിച്ചിട്ടുണ്ട് .
ഒരു തരംഗത്തിന് സൂചനയാണ് പോളിങ് ശതമാനം നൽകുന്നതെന്നാണ് തിരഞ്ഞെടുപ്പ് വിദഗ്ധരുടെ വിലയിരുത്തൽ .
കാസർകോട്ട് തെരഞ്ഞെടുപ്പ് അനുബന്ധ അക്രമങ്ങളിൽ 15 പേർക്ക് പരിക്കേറ്റത് ഒഴിച്ചാൽ കാര്യമായ അനിഷ്ടങ്ങൾ ഇല്ലാതെയാണ് ഈ തിരഞ്ഞെടുപ്പ് അവസാനിക്കുന്നത്.
COMMENTS