ആലുവ: ഏലൂരില്‍ അമ്മയുടെ ക്രൂരമര്‍ദ്ദനമേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരന് മരിച്ചു. തലച്ചോറിനേറ്റ ഗുരുതരമാ...
ആലുവ: ഏലൂരില്‍ അമ്മയുടെ ക്രൂരമര്‍ദ്ദനമേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരന് മരിച്ചു. തലച്ചോറിനേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. ഇന്നു രാവിലെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലയ്ക്കുകയും 9.05 ഓടെ മരണം സംഭവിക്കുകയായിരുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് ജാര്‍ഘണ്ഡ് സ്വദേശിനിയായ കുട്ടിയുടെ അമ്മയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം കോടതിയില്‍ ഹാജരാക്കിയ ഇവരെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. വധശ്രമം, ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലുമായി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
Keywords: 3 year old boy, Died, Today, Ernakulam

COMMENTS