വാഗ : ഇന്ത്യയുടെ വീരപുത്രന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ സേന ബലപ്രയോഗത്തിലൂടെ അദ്ദേഹത്തിന്റെ വീഡിയോ റെക്കോഡ് ചെ...
വാഗ : ഇന്ത്യയുടെ വീരപുത്രന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ സേന ബലപ്രയോഗത്തിലൂടെ അദ്ദേഹത്തിന്റെ വീഡിയോ റെക്കോഡ് ചെയ്തതാണ് അദ്ദേഹത്തിനെ ഇന്ത്യയ്ക്കു കൈമാറുന്നത് വൈകാന്‍ കാരണം.
അതിര്‍ത്തിയില്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രാത്രി 9.20നായിരുന്ന അദ്ദേഹത്തെ ഇന്ത്യന്‍ അധികൃതര്‍ക്കു വിട്ടുകിട്ടിയത്. തന്നെ നിര്‍ബന്ധപൂര്‍വം പിടിച്ചിരുത്തി പാക് സേന വീഡിയോ റെക്കോഡ് ചെയ്യുകയായിരുന്നുവെന്ന് പുറത്തുവന്ന അഭിനന്ദന്‍ പറഞ്ഞു.
താന്‍ എങ്ങനെയാണ് പിടിയിലായതെന്നു പാകിസ്ഥാനു ഗുണകരമാവും വിധം പറയിക്കാനായിരുന്നു ശ്രമം. അഭിനന്ദന്‍ മോചിതനായതിനു പിന്നാലെ ഈ വീഡിയോ പാക് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
ബിഎസ്എഫായിരുന്നു റെഡ് ക്രോസ് അധികൃതരില്‍ നിന്നു അഭിനന്ദനെ സ്വീകരിച്ചത്. യര്‍ അറ്റാഷെ ഗ്രൂപ്പ് ക്യാപ്ടന്‍ ജെഡി കുര്യന്റെ നേതൃത്വത്തിലുള്ള വ്യോമസേനാ സംഘവും സന്നിഹിതരായിരുന്നു.
അതിര്‍ത്തി കടന്നുടന്‍ അദ്ദേഹത്തെ വിശദ വൈദ്യപരിശോധനയ്ക്കായി അമൃത്സറിലേക്കു കൊണ്ടുപോയി. അവിടെനിന്നു വിമാനമാര്‍ഗം ഡല്‍ഹിയിലേക്കു പോകും. ഡല്‍ഹിയില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദനെ കാണും.
അതിര്‍ത്തി ഗേറ്റില്‍ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കിയാണ് അഭിനന്ദന്‍ പിറന്ന മണ്ണില്‍ കടന്നത്.
ബുധനാഴ്ച പാകിസ്ഥാനി പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെ മിഗ് വിമാനം തകര്‍ന്നു അധിനിവേശ കശ്മീരില്‍ പെട്ടുപോയ അഭിനന്ദനെ ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പും ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദവും മാനിച്ചാണ് പാകിസ്ഥാന്‍ വിട്ടുനല്കുന്നത്.
വൈകുന്നേരം നാലരയോടെ വാഗ അതിര്‍ത്തിയിലെ പാകിസ്ഥാന്‍ പക്ഷത്തെത്തിയ അഭിനന്ദനെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം വീഡിയോ എടുക്കാനായിരുന്നു അധികനേരം പിടിച്ചിരുത്തിയത്.
അഭിനന്ദനെ കൈമാറുന്ന നടപടികള്‍ സുഗമമാക്കുന്നതിനായി വാഗ അതിര്‍ത്തിയിലെ ബീറ്റിംഗ് ദി റിട്രീറ്റ് സെറിമണി ഇന്നു മാറ്റിവച്ചതായി നേരത്തേ തന്നെ ബിഎസ്എഫ് അറിയിച്ചിരുന്നു.
ഇന്ത്യ അയയ്ക്കുന്ന പ്രത്യേക വിമാനത്തില്‍ അഭിനന്ദനെ നാട്ടിലേക്ക് അയയ്ക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യം നിരാകരിച്ച പാകിസ്ഥാന്‍ കഴിഞ്ഞ അര്‍ദ്ധരാത്രിയിലാണ്, വാഗ വഴി ആയിരിക്കും കൈമാറുകയെന്ന് അറിയിച്ചത്.
Keywords: Wing Commander, Abhinandan Varthaman, MiG-21, USSR, Indian Air Force, Pakistan Air Force, F-16 Falcon, LOC, Mirage-2000, Dassault Aviation, French company, Rafale Medium Multi-Role Combat Aircrafts, Jaish-e-Mohammed, Line of Control, Kargil war, U.S, Lockheed Martin
COMMENTS