ന്യൂഡല്‍ഹി: എ.ഐ.സി.സി മുന്‍ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സാന്നിദ്ധ്യത്...
ന്യൂഡല്‍ഹി: എ.ഐ.സി.സി മുന്‍ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സാന്നിദ്ധ്യത്തിലാണ് ടോം വടക്കന്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിലുള്ള കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടുകളില്‍ ആകൃഷ്ടനായാണ് ബി.ജെപിയില്‍ ചേര്‍ന്നതെന്നു പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ നിശിതമായി വിമര്‍ശിക്കാനും മറന്നില്ല. അതേസമയം ടോം വടക്കന്റെ ഈ മലക്കംമറിച്ചിലില്‍ കോണ്‍ഗ്രസ് നേതൃത്വം ഞെട്ടിയിരിക്കുകയാണ്.
എന്നാല്‍ ടോം വടക്കന്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇത് കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചിരുന്നു. ഇതാവാം ഇങ്ങനെ ഒരു തീരുമാനത്തിനു പിന്നിലെന്നും സൂചനയുണ്ട്.
Keywords: Congress leader, Tom Vadakkan, B.J.P, Election

COMMENTS