തിരുവനന്തപുരം : ചൂടു കൂടാന്‍ തുടങ്ങിയതോടെ, കേരളത്തില്‍ പലേടത്തും സൂര്യാഘാതം സംഭവിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങി. ജനങ്ങള്‍ അതീവ...
തിരുവനന്തപുരം : ചൂടു കൂടാന്‍ തുടങ്ങിയതോടെ, കേരളത്തില്‍ പലേടത്തും സൂര്യാഘാതം സംഭവിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങി. ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്കുന്നു.
പാറശ്ശാല, പുനലൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സൂര്യാഘാതം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. പാറശ്ശാലക്കടുത്ത് വാവ്വക്കരയിലെ വയലില്‍ ഉച്ചയ്ക്ക് 12 മണിയോടെ കരുണാകരന് എന്നയാളാണ് കുഴഞ്ഞു വീണ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.
അബോധവാസ്ഥയിലായിരുന്ന കരുണാകരനെ പാറശ്ശാല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രാഥമിക പരിശോധനയില്‍ പുറംഭാഗത്ത് പൊള്ളലേറ്റതായി കണ്ടെത്തി. മരണം സൂര്യാഘാതം മൂലമാണെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കാനാവൂ.
കണ്ണൂര്‍ പയ്യന്നൂര്‍ വെള്ളോറയില്‍ ചെക്കികുണ്ടിലെ കാടന്‍വീട്ടില്‍ നാരായണ(68)ന്റെ മൃതദേഹം വിജന സ്ഥലത്ത് കണ്ടെത്തി. കാലുകളില്‍ പൊള്ളലേറ്റ പാടുകളുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആര്.എസ്.പി പുനലൂര്‍ മണ്ഡലം സെക്രട്ടറി നാസര്‍ ഖാന് കഴുത്തിനും വയറിനും പൊള്ളറ്റു. 12 മണിയോടെയായിരുന്നു സംഭവം. നാസര്‍ ഖാനെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്കി.
കാസര്‍കോട്ട് കുമ്പള സ്വദേശി അബ്ദുല്‍ റഷീദിന്റെ മകള്‍ മര്വയ്ക്ക് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ പൊള്ളലേറ്റു.
കേരളത്തില്‍ ചൂട് ശരാശരിയില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുമെന്നും സൂര്യാഘാത സൂര്യാതപ മുന്‍കരുതല്‍ നടപടികള്‍ എല്ലാവരും പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു.
➦➦➦➦➦
* 11 മണി മുതല്‍ മൂന്നു മണി വരെ നേരിട്ട് സൂര്യപ്രകാശം എല്ക്കുന്നത് ഒഴിവാക്കണം. * ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതണം. നിര്‍ജലീകരണം തടയാന്‍ ഇതു സഹായിക്കും. * രോഗങ്ങള്‍ ഉള്ളവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. * ശുദ്ധജലം പരമാവധി കുടിക്കുക. * ചായ, കാപ്പി എന്നിവ പകല്‍ സമയത്ത് ഒഴിവാക്കുക. * അയഞ്ഞ, ഇളം നിറങ്ങളിലെ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. * പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. * വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 മുതല്‍ മൂന്നു മണി വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്ക്കുന്നില്ലെന്നുറപ്പു വരുത്തണം. * തൊഴിലാളികള്‍ക്കു തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ ഉത്തരവിറക്കി. * തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പ് ബാധകമാണ്.
Keywords: Kerala, Sun Stroke, Heat wawe
COMMENTS