ബംഗളൂരു: ഒന്നാന്തരം കോണ്‍ഗ്രസുകാരിയായ, മലയാളത്തിന്റെ ഇന്നലെകളിലെ പ്രിയനടി സുമലതയെ പാര്‍ട്ടിയുടെ പിടിപ്പുകേടുകൊണ്ട് ബിജെപി പിന്തുണയുള്ള സ...
ബംഗളൂരു: ഒന്നാന്തരം കോണ്‍ഗ്രസുകാരിയായ, മലയാളത്തിന്റെ ഇന്നലെകളിലെ പ്രിയനടി സുമലതയെ പാര്‍ട്ടിയുടെ പിടിപ്പുകേടുകൊണ്ട് ബിജെപി പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയാക്കി മാറ്റി.
മാണ്ഡ്യ ലോക്‌സഭാ സീറ്റിലാണ് സുമലതാ അംബരീഷ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതും അവര്‍ക്കു വേണ്ടി സ്ഥാനാര്‍ത്ഥിയെ അവിടെ നിറുത്തേണ്ടതില്ലെന്നു ബിജെപി തീരുമാനിച്ചതും.
സുമലതയുടെ ഭര്‍ത്താവും നടനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അംബരീഷായിരുന്നു മാണ്ഡ്യയിലെ എംപി. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുന്ന സീറ്റ് തനിക്കു വേണമെന്നു സുമലത ആവശ്യപ്പെട്ടു. മാണ്ഡ്യ അല്ലാതെ മറ്റൊരു സീറ്റു കൊടുക്കാമെന്നു പറഞ്ഞുവെങ്കിലും സുമലതയ്ക്കു താത്പര്യമില്ലായിരുന്നു. പക്ഷേ, പാര്‍ട്ടി ആവശ്യം നിരാകരിച്ചു. അതോടെ, സുമലത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സുമലതയെ ചാക്കിലാക്കാന്‍ ബിജെപി ശ്രമം നടത്തിയെങ്കിലും അവര്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിറുത്തേണ്ടെന്നു ബിജെപി തീരുമാനിച്ചത്.
![]() |
സുമലത, അംബരീഷ് |
ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മാണ്ഡ്യയില്‍ സ്ഥാനാര്‍ത്ഥി വേണ്ടെന്നു തീരുമാനിച്ചത്. കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ഥിയായ നിഖില്‍ ഗൗഡയാണ് ഇവിടെ എതിരാളി. കര്‍ണാടക മുഖ്യമന്ത്രി കുമാര സ്വാമിയുടെ മകനും ചലച്ചിത്ര നടനുമാണ് നിഖില്‍. നിഖിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ക്ക് എതിര്‍പ്പുണ്ട്. നിഖില്‍ തോറ്റാല്‍ അതു സംസ്ഥാനത്തു ജനതാദള്‍-കോണ്‍ഗ്രസ് സഖ്യത്തിനു പോലും തിരിച്ചടിയായേക്കും.
Keywords: Sumalatha, Nikhil Gowda, Mandya, BJP, Congress, Ambareesh, Loksabha Polls 2019
COMMENTS