തിരുവനന്തപുരം: മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിനിടെ ശ്രീവരാഹത്ത് ശ്യാം എന്ന യുവാവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി അര്‍ജ...
തിരുവനന്തപുരം: മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിനിടെ ശ്രീവരാഹത്ത് ശ്യാം എന്ന യുവാവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി അര്‍ജുന്‍ പൊലീസ് പിടിയില്‍.
ഒളിവിലായിരുന്ന പടിഞ്ഞാറേക്കോട്ട സ്വദേശി അര്‍ജുനെ ഫോര്‍ട്ട് സി.ഐയും സംഘവുമാണ് ഇന്നു വെളുപ്പിനു പിടികൂടിയത്. അര്‍ജുന്റെ കൂട്ടാളികളായ വിമല്‍, ഉണ്ണിക്കണ്ണന്‍ എന്നിവര്‍ക്കും ഏറ്റുമുട്ടലിനിടെ കുത്തേറ്റിരുന്നു.
അക്രമി സംഘത്തിലെ അംഗങ്ങളായ മനോജ്, രജിത്ത് എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. ശ്യാമിനെ കുത്തിക്കൊന്ന ശേഷം അര്‍ജുന്‍ രക്ഷപ്പെടുകയായിരുന്നു.
പൊതുവഴിയിലിരുന്നു ശ്യാമും കൂട്ടാളികളും മദ്യപിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കവും വഴക്കുമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഇതിനിടെ, ഉണ്ണിക്കുട്ടന്‍ എന്ന ഗുണ്ടയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച കേസില്‍ കുപ്രസിദ്ധ ഗൂണ്ട പഞ്ചായത്ത് ഉണ്ണി അടക്കം മൂന്നുപേരെയും പൊലീസ് പിടികൂടി. എതിര്‍ സംഘത്തില്‍പ്പെട്ട ഉണ്ണിക്കുട്ടനെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു വഴിയില്‍ തള്ളുകയായിരുന്നു.
മേനംകുളത്ത് വച്ചാണു ഞായര്‍ രാത്രി ഏഴുമണിയോടെ പഞ്ചായത്ത് ഉണ്ണിയും സംഘവും ഉണ്ണിക്കുട്ടനെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയത്. ഇയാളുടെ നിലവിളി കേട്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.
മര്‍ദിച്ച് അവശനാക്കി കണിയാപുരത്തിനടുത്ത് ഉപേക്ഷിച്ച ഉണ്ണിക്കുട്ടനെ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. പഞ്ചായത്ത് ഉണ്ണിയും ഉണ്ണിക്കുട്ടനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.
ഗുണ്ടകള്‍ക്കും കഞ്ചാഫ് മാഫിയയ്ക്കുമെതിരേ കര്‍ശന നടപടിയെന്നു പൊലീസ് പറയുമ്പോഴാണ് തലസ്ഥാനത്ത് അക്രമപരമ്പരകളും കൊലപാതകങ്ങളും തുടര്‍ക്കഥയാവുന്നത്.
Keywords: Criminal Gangs, Murder, Sreevaraham
COMMENTS