ചെന്നൈ: തമിഴ്നാട് സര്‍ക്കാരിന്റെ ഏറ്റവും വലിയ സംഗീതപുരസ്കാരമായ എം.എസ് സുബ്ബലക്ഷ്മി പുരസ്കാരം നിരസിച്ച് ഗായിക എസ്.ജാനകി. ഗായികമാരായ സ...
അതേസമയം സംഗീതരംഗത്തുനിന്ന് പൂര്‍ണ്ണമായും വിരമിച്ചതിനാല്‍ എസ്.ജാനകി അവാര്‍ഡ് സ്വീകരിക്കുന്നില്ലെന്ന് അവരുടെ മകന് വ്യക്തമാക്കി. മാത്രമല്ല അമ്മയുടെ ആരാധകരല്ലാതെ സര്‍ക്കാരോ മറ്റാരെങ്കിലുമോ ഇക്കാര്യം ഒദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും മകന് മുരളീകൃഷ്ണന് വ്യക്തമാക്കി.
ഇനി ഔദ്യോഗികമായി അറിയിച്ചാലും സംഗീതരംഗത്തുനിന്നു മാത്രമല്ല പൊതുരംഗത്തുനിന്നും പൂര്‍ണ്ണമായും വിട്ടുനില്‍ക്കുന്നതിനാല്‍ അവാര്‍ഡ് സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് എസ്.ജാനകി.
മുന്‍പ് ആദരിക്കാന്‍ വൈകിയെന്ന കാരണത്താല്‍ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബഹുമതിയായ പത്മഭൂഷണ്‍ നിരസിച്ച ചരിത്രവും എസ്.ജാനകിക്കുണ്ട്.
Keywords: S.Janaki, Refuse, M.S Subbulakshmi award, Thamilnadu government
COMMENTS