കോഴിക്കോട്: ദേശാടനപ്പക്ഷികള്‍ വഴി പകര്‍ന്ന ഗുരുതരമായ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന വേങ്ങര സ്വദേശി മുഹമ്മദ് ഷാന്‍ (6) മര...
കോഴിക്കോട്: ദേശാടനപ്പക്ഷികള്‍ വഴി പകര്‍ന്ന ഗുരുതരമായ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന വേങ്ങര സ്വദേശി മുഹമ്മദ് ഷാന്‍ (6) മരിച്ചു.
ദേശാടനപ്പക്ഷികളില്‍ നിന്നു കൊതുകു വഴിയാണ് വൈറസ് കുഞ്ഞിനെ ബാധിച്ചത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നതാണ് വെസ്റ്റ് നൈല്‍ വൈറസ്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു കുഞ്ഞി ചികിത്സയിലുണ്ടായിരുന്നത്. ഇന്നു വെളുപ്പിനാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്.
തലകറക്കവും ക്ഷീണവുമായിട്ട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് ഷാനെ ആദ്യം പ്രവേശിപ്പിച്ചത്. രോഗം കലശലായതിനെ തുടര്‍ന്ന് കോഴിക്കോടു മെഡിക്കല്‍ കോളേജിലേക്കു മാറ്റി. അവിടെവച്ചാണ് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചത്.
➤ വൈറസാണ് വെസ്റ്റ് നൈല്‍ പരത്തുന്നത്. കൊതുകുകളാണ് രോഗ വൈറസിന്റെ വാഹകര്‍. മനുഷ്യനില്‍ നിന്നു മനുഷ്യരിലേക്ക് രോഗം പകരില്ല. ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്, 1937ല്‍. കേരളത്തില്‍ 2011ല്‍ ആലപ്പുഴയിലാണ് ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തത്.➤
വൈറസിന്റെ സാന്നിദ്ധ്യം മനസ്സിലാക്കി കേന്ദ്ര വിദഗ്ധ സംഘം ഷാന്‍ താമസിക്കുന്ന പ്രദേശത്ത് എത്തി പക്ഷികളുടെയും മൃഗങ്ങളുടെയും രക്ത സാമ്പിള്‍ ശേഖരിച്ചു. എ.ആര്.നഗറിലെയും കുട്ടിയുടെ അമ്മയുടെ നാടായ വെന്നിയൂരിലെയും വീടുകളിലും പരിസരങ്ങളിലും നിന്നും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. വെന്നിയൂരില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് സംശയം. ഇവിടെയാണ് രോഗം പടര്‍ത്തുന്ന ക്യുലെക്സ് കൊതുകുകള്‍ കൂടുതലായുള്ളത്.
ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധന. ശേഖരിച്ച പക്ഷികളുടെ സാംപിളുകള്‍ ഹരിയാനയിലെ ഹിസാറിലെ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ഇനിയും ലഭിച്ചിട്ടില്ല. ഇതു കിട്ടുന്ന മുറയ്ക്കായിരിക്കും രോഗം എത്രമാത്രം പടര്‍ന്നിട്ടുണ്ടെന്നു വ്യക്തമാവുക.
ആശങ്ക വേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ദേശാടനപ്പക്ഷികളില്‍ നിന്ന് അകന്നുനില്ക്കുകയും കൊതുകു നശീകരണം ഊര്‍ജ്ജിതമാക്കുകയും വേണമെന്നും അധികൃതര്‍ പറഞ്ഞു.
Keywords; West nile Virus, Fever, Kozhikkde, Alappuzha , Virology Institute, Mohammed Shan
COMMENTS