ന്യൂഡല്‍ഹി: നീണ്ട അനിശ്ചിതത്വം അവസാനിപ്പിച്ചുകൊണ്ട്, പത്തനംതിട്ട ലോക്സഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കെ.സുരേന്ദ്രനെ പ്രഖ്യാപിച്ച...
ന്യൂഡല്‍ഹി: നീണ്ട അനിശ്ചിതത്വം അവസാനിപ്പിച്ചുകൊണ്ട്, പത്തനംതിട്ട ലോക്സഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കെ.സുരേന്ദ്രനെ പ്രഖ്യാപിച്ചു.
ഇന്നു വൈകുന്നേരം ബിജെപി പുറത്തുവിട്ട സ്ഥാനാര്‍ഥി പട്ടികയില്‍ സുരേന്ദ്രന്റെ പേരുണ്ട്. കോണ്‍ഗ്രസില്‍ നിന്നു വലിയൊരു നേതാവിനെ പത്തനംതിട്ടയില്‍ കൊണ്ടുവന്നു ഞെട്ടിക്കുമെന്നൊക്കെ ബിജെപി അവകാശപ്പെട്ടിരുന്നു. ആ നേതാവ് താനല്ലെന്നു പിജെ കുര്യനും പാര്‍ട്ടി മാറാന്‍ താന്‍ ഒരാളെ മാത്രമേ അച്ഛാ എന്നു വിളിച്ചിട്ടുള്ളൂ എന്നു പ്രയാര്‍ ഗോപാലകൃഷ്ണനും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സുരേന്ദ്രന്റെ പേരു പ്രഖ്യാപിക്കപ്പെട്ടത്.
ഇന്നലെ രാത്രി സമാപിച്ച ബിജെപി തിരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം 36 സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി ഇന്ന് പുലര്‍ച്ചെയോടെ പുറത്തുവിട്ടിരുന്നു. പത്തനംതിട്ട സീറ്റിനെ കുറിച്ച് ഇതിലും പരാമര്‍ശം ഇല്ലായിരുന്നു.
ഇതു പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അമര്‍ഷത്തിനിടയാക്കിയിരുന്നു. വൈകുന്നേരം വന്ന പട്ടികയില്‍ ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പത്ത് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പത്തനംതിട്ട സീറ്റില്‍ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
മത്സരിക്കാനില്ലെന്ന നിലപാടില്‍ തുഷാര്‍ വെള്ളാപ്പള്ളി ഉറച്ചു നില്ക്കുന്നതിനാല് തൃശൂര്‍ സീറ്റിന്റെ കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. തോറ്റാല്‍ രാജ്യസഭാ സീറ്റു വേണമെന്നതാണ് തുഷാറിന്റെ പ്രധാന ആവശ്യം.
Keywords: BJP, Pathanamthitta, K Surendran, Veena George
COMMENTS