കൊച്ചി: തന്റെ സ്വയംവിരമിക്കല്‍ അപേക്ഷ സര്‍ക്കാരിന് തടയാനാകില്ലെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥന് ജേക്കബ് തോമസ്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ സ്വയം വിരമ...
കൊച്ചി: തന്റെ സ്വയംവിരമിക്കല്‍ അപേക്ഷ സര്‍ക്കാരിന് തടയാനാകില്ലെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥന് ജേക്കബ് തോമസ്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്കിയാല് സര്‍ക്കാരിന് തടയാനാകില്ലെന്നും അതിനാല്‍ തന്നെ ചാലക്കുടിയില്‍ നിന്നും മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍വീസില്‍ നിന്നും സ്വയം വിരമിക്കാനായുള്ള അപേക്ഷ നല്കിയപ്പോള് മൂന്നു മാസത്തെ നോട്ടീസ് പിരീഡില്‍ ഇളവനുവദിക്കണമെന്ന ആവശ്യം ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ നോട്ടീസ് ലഭിച്ച സാഹചര്യത്തിലാണ് ജേക്കബ് തോമസിന്റെ വിശദീകരണം വന്നിരിക്കുന്നത്.
വിശദീകരണത്തിന് മറുപടി നല്‍കിയെന്നും ഇനിയും വിരമിക്കല്‍ അനുവദിക്കാന്‍ സാങ്കേതിക തടസ്സങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏതു ജോലി ചെയ്യുന്നവര്‍ക്കും സ്ഥാനാര്‍ത്ഥിയാകാമെന്നും അതിനാല്‍ തന്നെ ആ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും മുന്‍ ഡി.ജി.പി വ്യക്തമാക്കി.
Keywords: Jacob Thomas, I.A.S, Retirement, Contest, Chalakkudy

COMMENTS