ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ ഇന്നു വൈകുന്നേരം അഞ്ചു മണിക്കു പ്രഖ്യാപിക്കും. ആ...
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ ഇന്നു വൈകുന്നേരം അഞ്ചു മണിക്കു പ്രഖ്യാപിക്കും.
ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഇതിനൊപ്പം നടത്തും.
കേന്ദ്ര സര്‍ക്കാരിന് ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് ജനങ്ങളുടെ പ്രീതിപിടിച്ചുപറ്റാന്‍ അവസരം ഒരുക്കിക്കൊണ്ട് കമ്മിഷന്‍ മനപ്പൂര്‍വം തീയതി പ്രഖ്യാപനം നീട്ടുകയാണെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അനവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരുന്നത്. ആരോപണങ്ങള്‍ കമ്മിഷന്‍ നിഷേധിച്ചിരുന്നു.
ഇന്നു തീയതി പ്രഖ്യാപിക്കുന്നതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വരും. അതോടെ സര്‍ക്കാരുകള്‍ക്ക് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് കൈയടി നേടാന്‍ കഴിയാതെ വരും.
Keywords: India, Elections 2019, BJP, Congress Party, NDA, UPA, Indian Parliament
COMMENTS