ന്യൂഡല്‍ഹി: രാജസ്ഥാനില്‍ അതിര്‍ത്തി ലംഘിച്ചു കടന്ന പാകിസ്ഥാനി പൈലറ്റില്ലാ വിമാനത്തെ ഇന്ത്യ മിസൈല്‍ തൊടുത്തു വീഴ്ത്തി. ഇന്നു രാവിലെ 11...
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ അതിര്‍ത്തി ലംഘിച്ചു കടന്ന പാകിസ്ഥാനി പൈലറ്റില്ലാ വിമാനത്തെ ഇന്ത്യ മിസൈല്‍ തൊടുത്തു വീഴ്ത്തി.
ഇന്നു രാവിലെ 11.30നായിരുന്നു ബിക്കാനീറില്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചു പാക് വിമാനം കടന്നുവന്നത്.
ഇന്ത്യയുടെ വ്യേമാ പ്രതിരോധ റഡാര്‍ വിമാനത്തെ ശ്രദ്ധിച്ചുടന് കുതിച്ചുയര്‍ന്ന സുഖോയ് 30 വിമാനത്തില്‍ നിന്നു മിസൈല്‍ തൊടുത്താണ് പാക് ഡ്രോണിനെ വീഴ്ത്തിയത്.
എയര്‍ റ്റു എയര്‍ മിസൈല്‍ ഉപയോഗിച്ചായിരുന്നു പാക് ചാരവിമാനത്തെ തകര്‍ത്തത്.
ഇതിന്റെ അവശിഷ്ടങ്ങള്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫോര്‍ട്ട അബ്ബാസ് പ്രദേശത്താണ് വീണത്.
ഇതിനു തൊട്ടുപിന്നാലെ ഇന്ത്യ വീണ്ടും പാകിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയെന്ന രീതിയില്‍ പാകിസ്ഥാനി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പടര്‍ന്നു. തകര്‍ന്നു വീണ ചാരവിമാനത്തിന്റെ ഭാഗങ്ങള്‍ ഇന്ത്യ വര്‍ഷിച്ച ബോംബിന്റെ ഭാഗമെന്നു പറഞ്ഞു പ്രചരിപ്പിക്കുകയും ചെയ്തു.
COMMENTS