തിരുവനന്തപുരം: കര്‍ഷകര്‍ക്ക് കടാശ്വാസ നടപടികളുമായി സര്‍ക്കാര്‍. സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. ...
തിരുവനന്തപുരം: കര്‍ഷകര്‍ക്ക് കടാശ്വാസ നടപടികളുമായി സര്‍ക്കാര്‍. സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.
കാര്‍ഷിക കടാശ്വാസ വായ്പാ പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമാക്കാന്‍ തീരുമാനിച്ചു. കര്‍ഷകരുടെ വായ്പകളുടെ മേലുള്ള ജപ്തി നടപടികള്‍ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടി. 2014 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്ക് മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കും. ഇടുക്കിയിലും വയനാട്ടിലുമുള്ള കര്‍ഷകര്‍ക്ക് 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.
ദീര്‍ഘകാല വിളകള്‍ക്ക് പുതുതായി അനുവദിക്കുന്ന വായ്പയുടെ പലിശ 9 ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് നല്‍കാനും തീരുമാനമായി. വായ്പ എടുക്കുന്ന തീയതി മുതലുള്ള ഒരു വര്‍ഷത്തേക്കാണ് ഇപ്രകാരം നല്‍കുന്നത്.
കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ വാണിജ്യബാങ്കുകളെ കൂടി ഉള്‍പ്പെടുത്തുന്നത് പരിശോധിക്കും. പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനായി 85 കോടി രൂപ ഉടന്‍ അനുവദിക്കും. ഇതില്‍ 54 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുമാണ് അനുവദിക്കുന്നത്.
Keywords: Farmers, Government, Chief minister, Flood

COMMENTS