ആഡിസ് അബാബ : കെനിയന്‍ തലസ്ഥാനമായ നയ്റോബിയിലേക്ക് 157 യാത്രക്കാരും എട്ട് ജീവനക്കാരുമായി പറന്ന എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന...
ആഡിസ് അബാബ : കെനിയന്‍ തലസ്ഥാനമായ നയ്റോബിയിലേക്ക് 157 യാത്രക്കാരും എട്ട് ജീവനക്കാരുമായി പറന്ന എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു.
33 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിമാനത്തിലുണ്ടായിരുന്നു. ആരും രക്ഷപ്പെടാനിടയില്ലെന്നാണ് വിമാനക്കമ്പനി അധികൃതര്‍ നല്കുന്ന സൂചന.
പ്രാദേശിക സമയം രാവിലെ 8.44നാണ് അപകടം. നിരവധി പേര് മരിച്ചതായി എത്യോപ്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 737– 800 എംഎഎക്സ് വിമാനമാണ് തകര്‍ന്നത്.
പ്രാദേശിക സമയം രാവിലെ 8.38നാണ് ആഡിസ് അബാബയിലെ ബോലെ വിമാനത്താവളത്തില്‍നിന്ന് വിമാനം പറന്നുയര്‍ന്നത്. 8.44ന് വിമാനവുമായുള്ള ബന്ധം നഷ്ടമായി.
ആഡിസ് അബാബയില്‍നിന്ന് 62 കിലോമീറ്റര്‍ അകലെ ബിഷോഫ്ടു നഗരത്തിനു സമീപമാണ് അപകടമുണ്ടായത്.
Accident Bulletin no. 2
— Ethiopian Airlines (@flyethiopian) March 10, 2019
Issued on march 10, 2019 at 01:46 PM pic.twitter.com/KFKX6h2mxJ
COMMENTS