കൊച്ചി: സംസ്ഥാനത്തെ എല്ലാ പള്ളിത്തര്‍ക്കങ്ങള്‍ക്കും കാരണം പള്ളികളുടെ പേരിലുള്ള ആസ്തിയാണെന്ന് ഹൈക്കോടതി. പള്ളികളുടെ പേരിലുള്ള സ്വത്തുക്കള...
കൊച്ചി: സംസ്ഥാനത്തെ എല്ലാ പള്ളിത്തര്‍ക്കങ്ങള്‍ക്കും കാരണം പള്ളികളുടെ പേരിലുള്ള ആസ്തിയാണെന്ന് ഹൈക്കോടതി. പള്ളികളുടെ പേരിലുള്ള സ്വത്തുക്കളുടെ കണക്കെടുത്ത് അത് സര്‍ക്കാരിലേക്ക് വകവരുത്തിയാല്‍ എല്ലാ തര്‍ക്കവും അവസാനിക്കുമെന്ന് കോടതി പരാമര്‍ശിച്ചു.
ഇതോടൊപ്പം ആവശ്യമായി വന്നാല്‍ എല്ലാ പള്ളി സംബന്ധമായ കേസുകളും വിളിച്ചുവരുത്തി ഇങ്ങനെയൊരു ഉത്തരവിറക്കാന്‍ മടിക്കില്ലെന്നും കോടതി വ്യക്തമാക്കി.
പാലക്കാട് ജില്ലയിലെ ഒരു പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് എല്ലാ പള്ളി കേസുകളെയും ഉള്‍ക്കൊള്ളിച്ച് കോടതി പരാമര്‍ശം നടത്തിയത്.
എല്ലാ പള്ളികളെയും സ്മാരകങ്ങളാക്കി മാറ്റണമെന്നും അത് വിശ്വാസത്തെയും പ്രാര്‍ത്ഥനയെയും ബാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Keywords: Church, Issue, Government, Palakkad, Case
COMMENTS