കൊച്ചി: ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കിനെന്ന് ഹൈക്കോടതി. പണം നഷ്ടപ്പെട്ടയാ...
കൊച്ചി: ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കിനെന്ന് ഹൈക്കോടതി.
പണം നഷ്ടപ്പെട്ടയാള്‍ക്ക് ബാങ്ക് തന്നെ പണം നല്‍കണമെന്നും ഈ ഉത്തരവാദിത്തത്തില്‍ നിന്നും ബാങ്കിന് ഒഴിഞ്ഞുമാറാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാനത്ത് എ.ടി.എം തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. അക്കൗണ്ടില്‍ നിന്നും 2.40 ലക്ഷം നഷ്ടപ്പെട്ട പി.വി ജോര്‍ജ് എന്നയാളുടെ ഹര്‍ജിയിലാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്.
തനിക്കുണ്ടായ നഷ്ടം ബാങ്ക് നികത്തണമെന്നതായിരുന്നു ജോര്‍ജ്ജിന്റെ വാദം. എന്നാല്‍ ഇതിനെതിരെയുള്ള ബാങ്കിന്റെ വാദം കോടതി തള്ളുകയായിരുന്നു.
Keywords: Bank account, Highcourt, A.T.M, P.V George

COMMENTS