ചെന്നൈ: തമിഴിലെ സൂപ്പര്‍ താരം നയന്‍താരയെക്കുറിച്ചും നാടിനെ നടുക്കിയ പൊള്ളാച്ചി പീഡനത്തെക്കുറിച്ചും വിവാദ പരാമര്‍ശം നടത്തിയ ഡി.എം.കെ നേതാവ...
ചെന്നൈ: തമിഴിലെ സൂപ്പര്‍ താരം നയന്‍താരയെക്കുറിച്ചും നാടിനെ നടുക്കിയ പൊള്ളാച്ചി പീഡനത്തെക്കുറിച്ചും വിവാദ പരാമര്‍ശം നടത്തിയ ഡി.എം.കെ നേതാവും ദക്ഷിണേന്ത്യന്‍ ഡബ്ബിങ് അസോസിയേഷന്‍ പ്രസിഡന്റുമായ രാധാ രവിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
നയന്‍താരയുടെ പുതിയ ചിത്രമായ കൊലൈയുതിര്‍ കാലത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പരാമര്‍ശം.
നയന്‍താര പ്രേതമായും സീതയായും അഭിനയിക്കുകയാണ്, മുന്‍പ് കെആര്‍ വിജയയെ പോലുള്ളവരായിരുന്നു ഇത്തരം വേഷങ്ങള്‍ ചെയ്തിരുന്നത്. അവരുടെയൊക്കെ മുഖത്തു നോക്കുമ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ തോന്നുമായിരുന്നു എന്നാണ് നയന്‍താരയെക്കുറിച്ചുള്ള പരാമര്‍ശം.
അതേസമയം എന്താണ് വലിയ സിനിമയും ചെറിയ സിനിമയും തമ്മിലുള്ള വ്യത്യാസം? ഒരാള്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ അതൊരു ചെറിയ ചിത്രമാണ്.
പൊള്ളാച്ചിയിലേതുപോലെ 40 പേര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍ അത് വലിയ ചിത്രം എന്നുമായിരുന്നു പൊള്ളാച്ചി പീഡനവുമായി ബന്ധപ്പെട്ട രാധാ രവിയുടെ പരാമര്‍ശം.
ഈ വിമര്‍ശനങ്ങള്‍ക്കെതിരെ ഗായിക ചിന്മയി, സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ എന്നിവര്‍ രംഗത്തെത്തുകയായിരുന്നു. ഇതിനു പിന്നാലെ പാര്‍ട്ടിയില്‍ അച്ചടക്കം ലംഘിച്ചു എന്നു കാണിച്ച് ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.
Keywords: Radha Ravi, D.M.K, Nayanthara, Pollachi

COMMENTS