തൊടുപുഴ : അമ്മയുടെ പങ്കാളിയുടെ അടിയേറ്റ് രണ്ടാം ക് ളാസുകാരന്റെ തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്ന നിലയില്‍ ആശുപത്രിയില്‍. നാലു വയസ...
തൊടുപുഴ : അമ്മയുടെ പങ്കാളിയുടെ അടിയേറ്റ് രണ്ടാം ക് ളാസുകാരന്റെ തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്ന നിലയില്‍ ആശുപത്രിയില്‍. നാലു വയസ്സുള്ള രണ്ടാമത്തെ കുട്ടിയേയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഈ കുഞ്ഞ് തൊടുപുഴ ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അരുണ്‍ ആനന്ദ് മര്‍ദ്ദിച്ചുവെന്ന് ഇളയ കുഞ്ഞ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടരുന്നത്. അമ്മയും മര്‍ദ്ദിച്ചതായി കുഞ്ഞ് പറഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കി.
കുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദാണ് രണ്ടു കുട്ടികളെയും കിരാതമായി മര്‍ദ്ദിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. കുട്ടികളുടെ അമ്മയേയും ചോദ്യം ചെയ്യും.
കുട്ടികളുടെ അച്ഛന് ഒരു വര്‍ഷം മുന്‍പ് മരിച്ചു. അതില്‍ പിന്നെയാണ് അച്ഛന്റെ അടുത്ത ബന്ധുവായ അരുണ്‍ ആനന്ദ് കുടുംബത്തിനൊപ്പം താമസമായത്.
അടിയേറ്റ രണ്ടാം ക് ളാസുകാരന് അബോധാവസ്ഥയില്‍ തുടരുകയാണ്. കുട്ടി സോഫയില്‍ നിന്നു വീണു പരിക്കേറ്റുവെന്നു പറഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ അമ്മയും അരുണ്‍ ആനന്ദും ഈ നിലപാടിലായിരുന്നു. വീണുള്ള പരിക്കല്ലെന്നു മനസ്സിലാക്കി ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ആശുപത്രിയിലെത്തി.
ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കേസെടുക്കാന്‍ പൊലീസിനോടു നിര്‍ദ്ദേശിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയെടുക്കാനായിട്ടില്ല.
അടിയേറ്റ രണ്ടാമത്തെ കുട്ടിയുടെ പല്ലു തകര്‍ന്നിരുന്നു. കാലിലും ദേഹത്തും അടിയേറ്റ പാടുണ്ട്. രണ്ടാമത്തെ കുഞ്ഞിനെ താത്കാലികമായി അമ്മയുടെ ചേച്ചിയുടെ സംരക്ഷണയിലേക്കു മാറ്റിയിരിക്കുകയാണ്.
COMMENTS