മംഗലാപുരം, അഹമ്മദാബാദ്, ജയ്പുര്‍, ലക്‌നൗ എന്നീ വിമാനത്താവളങ്ങളുടെ ലേലത്തിലും അദാനി മുന്നില്‍ ന്യൂഡല്‍ഹി : തിരുവനന്തപുരം രാജ്യാന്തര വിമാ...
മംഗലാപുരം, അഹമ്മദാബാദ്, ജയ്പുര്‍, ലക്‌നൗ എന്നീ വിമാനത്താവളങ്ങളുടെ ലേലത്തിലും അദാനി മുന്നില്‍
ന്യൂഡല്‍ഹി : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം നടത്തിപ്പു സംബന്ധിച്ച ലേലത്തില്‍ കേരളത്തെ പിന്തള്ളി അദാനി ഗ്രൂപ്പ് ഒന്നാം സ്ഥാനത്ത്.കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി രണ്ടും ജി.എം.ആര്‍ മൂന്നും സ്ഥാനത്തുമാണ്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 28ന് നടക്കും.
മംഗലാപുരം, അഹമ്മദാബാദ്, ജയ്പുര്‍, ലക്‌നൗ എന്നീ വിമാനത്താവളങ്ങളുടെ ലേലത്തിലും അദാനി തന്നെയാണ് മുന്നില്‍. മംഗലാപുരം വിമാനത്താവളത്തിനായി ലേലത്തില്‍ പങ്കെടുത്ത സിയാല്‍ രണ്ടാം സ്ഥാനത്തുണ്ട്.
തിരുവനന്തപുരം ഉള്‍പ്പെടെ, ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ക്വട്ടേഷന്‍ ക്ഷണിക്കുകയായിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ ഇതിനെതിരേ ശക്തമായി പ്രതിഷേധിച്ചിരുന്നു.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ലേല നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിക്കുകയും ചെയ്തു. ഇടപെടേണ്ട സാഹചര്യം വന്നാല്‍ ഇടപെടാമെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു.
വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നയമാണെന്നും നയപരമായ തീരുമാനത്തെ എതിര്‍ക്കുന്നത് ശരിയല്ലെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു.
30 വര്‍ഷത്തിനു മേല്‍ വിമാനത്താവളം പാട്ടത്തിന് നല്‍കണമെങ്കില്‍ ലേലത്തിന് മുന്‍കൂര്‍ അനുമതി വേണമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. നടക്കാന്‍ പോകുന്നത് 50 വര്‍ഷത്തേയ്ക്കുള്ള പാട്ടമാണെന്നും ഇതിനു മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു.
മൂന്നാഴ്ച കഴിഞ്ഞ് ഹര്‍ജി വീണ്ടും പരിഗണിക്കും. അപ്പോള്‍ കേസിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദ്ദേശം നല്കി.
COMMENTS