ന്യൂഡല്‍ഹി: താജ്മഹല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. താജ്മഹല്‍ വേണ്ടവിധത്തില്‍ സ...
ന്യൂഡല്‍ഹി: താജ്മഹല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. താജ്മഹല്‍ വേണ്ടവിധത്തില്‍ സംരക്ഷിക്കാത്തതും ഇതിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട ദര്‍ശനരേഖ സമര്‍പ്പിക്കാത്തതുമാണ് കോടതിയെ ചൊടിപ്പിച്ചത്.
സര്‍ക്കാരിന് ഇക്കാര്യത്തില്‍ അലംഭാവമാണെന്നും താജ്മഹലിന്റെ സംരക്ഷണത്തിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും സുപ്രീംകോടതി വിലയിരുത്തി. നാലാഴ്ചയ്ക്കകം ദര്‍ശനരേഖ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
നേരത്തെ ഈ കേസ് പരിഗണിക്കുമ്പോള്‍ താജ്മഹല്‍ നശിക്കുന്നതുമൂലം സര്‍ക്കാരിന് ഉണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് വല്ല ബോധ്യവുമുണ്ടോയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി ആരാഞ്ഞിരുന്നു.
Keywords: Supreme court, Tajmahal issue, U.P government, 4 weeks

COMMENTS