ന്യൂഡലല്‍ഹി : അതിര്‍ത്തി കടന്ന ഇന്ത്യന്‍ വിമാനം വെടിവച്ചിട്ട് പിടികൂടിയ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാനെ ഒരു പോറലും ഏല്ക്കാതെ തിരിച്ചെത്തി...
ന്യൂഡലല്‍ഹി : അതിര്‍ത്തി കടന്ന ഇന്ത്യന്‍ വിമാനം വെടിവച്ചിട്ട് പിടികൂടിയ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാനെ ഒരു പോറലും ഏല്ക്കാതെ തിരിച്ചെത്തിക്കണമെന്നു പാകിസ്ഥാന് ഇന്ത്യ അന്ത്യശാസനം കൊടുത്തു.
ഇന്ത്യന്‍ വൈമാനികനെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോയും പാകിസ്ഥാന്‍ പുറത്തുവിട്ടതിനെയും ഇന്ത്‌യ ശക്തമായി അപലപിച്ചു.
അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തി. പാക് അധീന കശ്മീരില്‍ കടന്ന വിമാനം വെടിവച്ചിട്ടുവെന്നാണ് പാകിസ്ഥാന്‍ അവകാശപ്പെടുന്നത്.
പാകിസ്ഥാന്‍ റേഡിയോയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പൈലറ്റിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. കണ്ണുകെട്ടി നിര്‍ത്തിയിരിക്കുന്ന ഒരാളെ പാകിസ്ഥാനി സൈന്യം ചോദ്യം ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് ഇന്ത്യന്‍ വിമാനം നിയന്ത്രണ രേഖ ലംഘിച്ചതെന്നും അപ്പോഴാണ് വെടിവച്ചിട്ടതെന്നും പാകിസ്ഥാന്‍ അവകാശപ്പെടുന്നു.
കാണാതായ പൈലറ്റിന്റെ പേരുവിവരങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.
വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ അച്ഛന്‍ 
എയര്‍ മാര്‍ഷല്‍ (റിട്ട.) എസ് വര്‍ത്തമാന്‍ 
സൈനികന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടത് രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളുടേയും ജനീവ കണ്‍വന്‍ഷന്‍ തീരുമാനങ്ങളുടേയേും നഗ്‌നമായ ലംഘനമാണെന്നു വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
കസ്റ്റഡിയിലുള്ള സൈനികന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ഉണ്ടാകാതിരിക്കാന്‍ പാകിസ്ഥാന്‍ ശ്രദ്ധിക്കണം. അദ്ദേഹത്തെ സുരക്ഷിതമായി ഉടന്‍ മടക്കി അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇതേസമയം, പൈലറ്റിനെ ഉടന്‍ സുരക്ഷിതനായി തിരിച്ചുകിട്ടാന്‍ ഇന്ത്യാ ഗവണ്‍മെന്റ് സത്വര നടപടി കൈക്കൊള്ളണമെന്നു കുടുംബാംഗങ്ങള്‍ ചെന്നൈയില്‍ പറഞ്ഞു.
Keywords; India, pakistan, Pilot, Fight, Army, Air Force


							    
							    
							    
							    
COMMENTS