ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗുരുതരമായ ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇടപാടില്‍ പ്ര...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗുരുതരമായ ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇടപാടില്‍ പ്രധാനമന്ത്രി അനില്‍ അംബാനിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന് അദ്ദേഹം ആരോപിച്ചു.
റിലയന്‍സ് ഡിഫന്‍സ് കമ്പനി ഉടമയായ അനില്‍ അംബാനി റഫാല്‍ കരാറിനു 10 ദിവസം മുമ്പ് ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന് രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി ധാരണാപത്രം ഒപ്പിടുന്നത് തന്റെ കമ്പനിയെ കൂടി ഉള്‍പ്പെടുത്തുമെന്നും അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരെ അറിയിച്ചു.
കരാറിനെപ്പറ്റി പ്രതിരോധ മന്ത്രിക്കു പോലും അറിവില്ലാത്ത സമയത്താണ് അംബാനി വിവരം അറിഞ്ഞതെന്നും രാഹുല്‍ പറഞ്ഞു. അംബാനിക്ക് വിവരം ചോര്‍ത്തി നല്‍കിയത് പ്രധാനമന്ത്രിയാണെന്നും രാഹുല്‍ ആരോപിച്ചു.
പ്രധാനമന്ത്രി ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചെന്നും അതിനാല്‍ പ്രധാനമന്ത്രിക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് വിശദമായ അന്വേഷണം നടത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
Summary: Rahul Gandhi against Narendra Modi in Rafale deal

COMMENTS