തിരുവനന്തപുരം: ഖാദിയുമായി ബന്ധമില്ലാത്ത സ്വകാര്യ വസ്ത്ര സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ചതു ചോ...
തിരുവനന്തപുരം: ഖാദിയുമായി ബന്ധമില്ലാത്ത സ്വകാര്യ വസ്ത്ര സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ചതു ചോദ്യം ചെയ്ത ഖാദി ബോര്‍ഡിനെതിരേ നടന്‍ മോഹന്‍ലാല്‍ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു നടന്‍ മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസയച്ചു.
മോഹന്‍ലാലിന്റെ പരസ്യവും ഇപ്പോഴത്തെ നടപടിയും സാമ്പത്തിക പരാധീനതയില്‍നിന്ന് കരകയറാന്‍ പാടുപെടുന്ന ഖാദി തൊഴിലാളികളെ വീണ്ടും പ്രതിസന്ധിയിലാക്കുന്നതാണെന്നും നടന്റെ ഈ നടപടിയില്‍ വേദനയുണ്ടെന്നും ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭനാ ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ച ലാലിനും സ്ഥാപനത്തിനും ഖാദി ബോര്‍ഡ് വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ഈ വിഷയം ശോഭന പരസ്യമായി പറയുകയും ചെയ്തിരുന്നു. ഇതു തനിക്കു ബുദ്ധിമുട്ടുണ്ടാക്കിയെന്നു കാട്ടിയാണ് മോഹന്‍ലാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
ഖാദിബോര്‍ഡ് പരസ്യമായി മാപ്പുപറയുകയോ ക്ഷമാപണം നടത്തി മാധ്യമങ്ങളില്‍ പരസ്യം നല്‍കുകയോ ചെയ്യണം. 14 ദിവസത്തിനകം ഇങ്ങനെ ചെയ്തില്ലെങ്കില്‍ 50 കോടി രൂപ നല്‍കണമെന്നാണു ലാലിന്റെ ആവശ്യം.
സ്വകാര്യ വസ്ത്രസ്ഥാപനത്തിന്റെ ഉല്‍പ്പന്നത്തിനു ഖാദിയുമായി ബന്ധമുണ്ടായിരുന്നില്ല. ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി മോഹന്‍ലാല്‍ അഭിനയിക്കുന്നതു ഖാദിബോര്‍ഡിനു നഷ്ടവും സ്വകാര്യ സ്ഥാപനത്തിനു ലാഭവും ഉണ്ടാക്കുമെന്നുമായിരുന്നു വിലയിരുത്തിയത്. ഇതിനെ തുടര്‍ന്നാണ് പരസ്യം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.
നോട്ടീസിനെ തുടര്‍ന്ന് സ്വകാര്യ സ്ഥാപനം പരസ്യം പിന്‍വലിച്ചിരുന്നു. പരസ്യം പിന്‍വലിച്ചു മാസങ്ങള്‍ക്കു ശേഷമാണ് മോഹന്‍ലാല്‍ വക്കീല്‍ നോട്ടിസ് ഖാദി ബോര്‍ഡിന് അയച്ചിരിക്കുന്നത്.
തന്നെ ഖാദി ബോര്‍ഡ് ഉപാദ്ധ്യക്ഷ പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചെന്നു നോട്ടിസില്‍ മോഹന്‍ലാല്‍ ആരോപിക്കുന്നു.
ഇതേസമയം, വക്കീല്‍ നോട്ടിസ് നിയമപരമായി നേരിടാനാണ് ആലോചിക്കുന്നതെന്ന് ശോഭനാ ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. 50 കോടി രൂപ മോഹന്‍ലാലിനു കൊടുക്കാനുള്ള ശേഷി ഖാദി ബോര്‍ഡിനില്ല. വസ്ത്രവ്യാപാര സ്ഥാപനത്തിന് വക്കീല്‍ നോട്ടിസ് അയക്കുകയും പരസ്യത്തില്‍നിന്നു പിന്‍മാറണമെന്ന് മോഹന്‍ലാലിന് അഭ്യര്‍ഥനയുടെ രൂപത്തില്‍ നോട്ടീസ് കൊടുക്കുകയുമായിരുന്നുവെന്ന് ശോഭന പറയുന്നു.
പ്രളയത്തില്‍ വലിയൊരു വിഭാഗം ഖാദി തൊഴിലാളികളുടെ നൂലും തുണിയും തറികളും നശിച്ചുപോയിരുന്നു. അതില്‍ നിന്ന് അവര്‍ കരകയറാന്‍ പാടുപെടുന്നതിനിടെയാണ് തൊഴിലാളികളെ വീണ്ടും പ്രതിസന്ധിയിലാക്കി നടന്റെ നടപടി. ഇതു വേദനയുണ്ടാത്തുന്ന കാര്യമാണ്, ശോഭന പറഞ്ഞു.
വസ്ത്രവ്യാപാര സ്ഥാപനം പരസ്യം പിന്‍വലിച്ചിരുന്നു. നോട്ടീസ് തനിക്ക് കിട്ടുന്നതും തനിക്കു പ്രതികരിക്കാന്‍ കഴിയുന്നതിനും മുന്‍പേ ശാഭനാ ജോര്‍ജ് ഈ വിഷയം പൊതുവേദിയില്‍ ഉന്നയിക്കുകയായിരുന്നു. അനാവശ്യമായി തന്നെ കടന്നാക്രമിച്ച് പ്രശസ്തിയുണ്ടാക്കാനാണ് ശോഭന ശ്രമിച്ചതെന്ന് വക്കീല്‍ നോട്ടീസില്‍ മോഹന്‍ലാല്‍ ആരോപിക്കുന്നു.
Keywords: Mohanlal, Sobhana George, Defamation Case, Khadi Board
COMMENTS