സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയത്തിന്റെ ആനുകൂല്യത്തില്‍ യുഡിഎഫ് 16 സീറ്റുവരെ നേടാമെന്നും ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയത്തിന്റെ ആനുകൂല്യത്തില്‍ യുഡിഎഫ് 16 സീറ്റുവരെ നേടാമെന്നും കേരളത്തിലെ ഭരണ മുന്നണിയായ എല്‍ഡിഎഫ് നാലു സീറ്റിനകത്ത് ഒതുങ്ങാമെന്നും അഭിപ്രായ സര്‍വേ ഫലം.
ശബരിമല വിഷയം ഇടതു സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയാണ് ജനത്തെ ഭരണമുന്നണിക്കെതിരേ തിരിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലും ത്രിപുരയിലും അമ്പേ പരാജയപ്പെട്ടു നില്‍ക്കുന്ന സിപിഎം ഈ തിരഞ്ഞെടുപ്പോടു കൂടി ദേശീയ രാഷ്ട്രീയത്തില്‍ തീര്‍ത്തും അപ്രസക്തമായേക്കുമെന്ന സൂചന കൂടിയാണ് ഈ അഭിപ്രായ സര്‍വേ തരുന്നത്.
ഏഷ്യാനെറ്റ് ന്യൂസും എഇസെഡ് റിസര്‍ച്ച് പാര്‍ട്‌നേഴ്‌സും നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഈ ഫലം. 14 മുതല്‍ 16 സീറ്റുവരെയാണ് യുഡിഎഫിനു സാദ്ധ്യത കല്പിക്കപ്പെടുന്നത്.
തെക്കന്‍ ജില്ലകളിലെ ഏഴിലൊരു സീറ്റില്‍ ബിജെപി വിജയിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
44 ശതമാനം വോട്ട് വിഹിതതാണ് യുഡിഎഫിന് പ്രവചിക്കുന്നത്.
ഇടതു മുന്നണിയുടെ വോട്ടുവിഹിതം 30 ശതമാനമായി കുറയുമെന്നാണ് പ്രവചനം. മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ എല്‍ഡിഎഫിന് കിട്ടിയേക്കാം.
18 ശതമാനം വോട്ടുവിഹിതമാണ് എന്‍ഡിഎക്ക് പ്രവചിക്കപ്പെടുന്നത്. കാസര്‍കോട് , കണ്ണൂര്‍, വടകര, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങല്‍, തിരുവനന്തപുരം സീറ്റുകള്‍ യുഡിഎഫിനു സാദ്ധ്യതയുള്ളവയാണ്.
ഭരണമൊഴിഞ്ഞു പോയെങ്കിലും ഇപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട നേതാവ് ഉമ്മന്‍ ചാണ്ടിതന്നെയാണ്. അദ്ദേഹത്തിന് 24 ശതമാനം പേരുടെ ഇഷ്ടം നേടാനായി. 21 ശതമാനം പേരുടെ ഇഷ്ടനേതാവ് മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ്. ഇവര്‍ക്കും താഴെയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥാനം.
Keywords: Kerala, Loksabha Poll, Election, UDF, LDF, BJP
COMMENTS