മുംബൈ: സമാജ്‌വാദി പാര്‍ട്ടി നേതാവും എം.എല്‍.എയുമായ അസംഖാനെതിരെ ആരോപണവുമായി നടി ജയപ്രദ. അസംഖാന്‍ തനിക്കുനേരെ ആസിഡ് ആക്രമണത്തിന് മുതിര്‍ന്ന...
മുംബൈ: സമാജ്‌വാദി പാര്‍ട്ടി നേതാവും എം.എല്‍.എയുമായ അസംഖാനെതിരെ ആരോപണവുമായി നടി ജയപ്രദ. അസംഖാന്‍ തനിക്കുനേരെ ആസിഡ് ആക്രമണത്തിന് മുതിര്‍ന്നെന്നാണ് ജയപ്രദയുടെ വെളിപ്പെടുത്തല്‍.
തിരഞ്ഞടുപ്പില്‍ മത്സരിക്കുന്ന സമയത്താണ് തനിക്ക് ഈ അനുഭവമുണ്ടായതെന്നും പുരുഷാധിപത്യമുള്ള രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ ഉയര്‍ന്നുവരുന്നത് വെല്ലുവിളിയാണെന്നും അതുകൊണ്ടാണ് എം.പിയായിട്ടുകൂടി തനിക്ക് ഈ അനുഭവമുണ്ടായതെന്നും അവര്‍ വ്യക്തമാക്കി.
താന്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ തിരികെ എത്തുമെന്ന് അമ്മയ്ക്ക് വാക്കുനല്‍കാറില്ലെന്നും സമാജ്‌വാദി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയും എം.പിയുമായ അമര്‍ സിങ് മാത്രമാണ് പ്രതിസന്ധികളില്‍ തനിക്കൊപ്പം നിന്നതെന്നും അവര്‍ വ്യക്തമാക്കി.
തന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്നും ഇത്തരത്തില്‍ ജീവിതം മടുത്തുനിന്ന സമയത്ത് ഒരു ഗോഡ് ഫാദറിനെപ്പോലെ ഒപ്പം നിന്നത് അമര്‍ സിങ്ങാണെന്നും അവര്‍ വെളിപ്പെടുത്തി.
Keywords: Azam Khan, Jayaprada, Amar singh, Politics

COMMENTS