അഭിനന്ദ് ന്യൂഡല്‍ഹി: ഇന്ത്യയുടെ തിരിച്ചടിയില്‍ അധിനിവേശ കശ്മീരിലെ മൂന്നു ഭീകര ക്യാമ്പുകളാണ് തകര്‍ക്കപ്പെട്ടത്. മൂന്നിലുമായി ഇരുന്നൂറി...
അഭിനന്ദ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ തിരിച്ചടിയില്‍ അധിനിവേശ കശ്മീരിലെ മൂന്നു ഭീകര ക്യാമ്പുകളാണ് തകര്‍ക്കപ്പെട്ടത്. മൂന്നിലുമായി ഇരുന്നൂറിലേറെ ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
ജെയ്‌ഷെ മൊഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്‌കറെ തൊയ്ബ ഭീകരരുടെ സംയുക്ത ക്യാമ്പുകളാണ് തകര്‍ക്കപ്പെട്ടവ. ബലാകോട്ടിലും അധിനിവേശ കശ്മീരിലെ മുസാഫറാബാദിലെയും ചകോതിയിലെയും ക്യാമ്പുകളാണ് ഇന്ത്യ തകര്‍ത്തത്.
സാധാരണക്കാര്‍ക്ക് അപായമൊന്നുമില്ല. ക്യാമ്പുകളെല്ലാം കാട്ടിനുള്ളില്‍ പ്രവര്‍ത്തിക്കുന്നവയാണ്. കൊല്ലപ്പെട്ടവരില്‍ സംഘടനകളുടെ ഉന്നത കമാന്‍ഡര്‍മാരും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.
ബലാകോട്ടിലേത് ജെയ്‌ഷെ മൊഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പാണ്.
19 മിനിറ്റുകൊണ്ടാണ് ഇന്ത്യന്‍ വ്യോമസേന ദൗത്യം പൂര്‍ത്തിയാക്കിയത്. 12 പോര്‍വിമാനങ്ങളാണ് മിന്നലാക്രമണത്തില്‍ പങ്കെടുത്തത്.
വെളുപ്പിനു മൂന്നരയോടെ അധിനിവേശ കശ്മീരിലേക്കു പറന്ന വിമാനങ്ങള്‍ ആയിരം കിലോഗ്രാം വരുന്ന ലേസര്‍ നിയന്ത്രിത ബോംബുകള്‍ ഭീകരതാവളങ്ങള്‍ക്കു നേര്‍ക്ക് വര്‍ഷിക്കുകയായിരുന്നു.
ജെയ്‌ഷെ മൊഹമ്മദ് ഭീകരരുടെ ആല്‍ഫാ 3 കണ്‍ട്രോള്‍ റൂമുകളും തകര്‍ക്കപ്പെട്ടതായും ആക്രമണം നൂറു ശതമാനം കൃത്യതയോടെ ആയിരുന്നുവെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.#WATCH Foreign Secy says,"This facility in Balakot was headed by Maulana Yusuf Azhar alias Ustad Ghauri, brother in law of JeM Chief Masood Azhar...The selection of the target was also conditioned by our desire to avoid civilian casualty. It's located in deep forest on a hilltop" pic.twitter.com/QENnnkU5Rh
— ANI (@ANI) February 26, 2019
ഇന്ത്യന്‍ ആക്രമണ വിവരം ആദ്യം ലോകത്തെ അറിയിച്ചത് പാകിസ്ഥാന്‍ തന്നെയാണ്. നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ വന്നുവെന്നും തങ്ങള്‍ തിരിച്ചടിച്ചതോടെ അവ മടങ്ങിപ്പോയെന്നും പാക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. ഇതിനു പിന്നാലെ ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സികള്‍ ആക്രമണത്തിന്റെ വിവരങ്ങള്‍ പുറത്തു വിടുകയായിരുന്നു.
Keywords: Indian Army, Air force, Terror camps, Pakistan, Balakot, Chakoti
COMMENTS