ഓക്‌ലന്‍ഡ്: രണ്ടാം ട്വന്റി20യില്‍ ന്യൂസിലന്‍ഡിനെ ഏഴു വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തി. ന്യൂസിലാന്‍ഡില്‍ ഇന്ത്യയുടെ ആദ്യ ട്വന്റി 20 ജയം...
ഓക്‌ലന്‍ഡ്: രണ്ടാം ട്വന്റി20യില്‍ ന്യൂസിലന്‍ഡിനെ ഏഴു വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തി. ന്യൂസിലാന്‍ഡില്‍ ഇന്ത്യയുടെ ആദ്യ ട്വന്റി 20 ജയം കൂടിയാണിത്.
ആദ്യം ബാറ്റുചെയ്ത കിവികള്‍ ഉയര്‍ത്തിയ 159 റണ്‍സിന്റെ ലക്ഷ്യം ഇന്ത്യ ഏഴു പന്ത് ബാക്കി നില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ഇതോടെ, മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ കളി ജയിച്ച് ഒപ്പമെത്തി.
ക്യാപ്ടന്‍ രോഹിത് ശര്‍മ്മയും (50) ശിഖര്‍ ധവാനും (30) ചേര്‍ന്ന് ഇന്ത്യയ്ക്കു മികച്ച ഓപ്പണിങ് നല്കി. 79 റണ്‍സ് ചേര്‍ത്താണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.
സോഥിയുടെ പന്തില്‍ ടിം സൗത്തിക്ക് ക്യാച്ച് നല്‍കി രോഹിത് മടങ്ങി. പിന്നാലെ, ധവാനും മടങ്ങി. പിന്നീട് വിജയ് ശങ്കറും (14) ഋഷഭ് പന്തും (40) ഇന്ത്യയെ വിജയത്തിനരികിലേക്കു കൊണ്ടെത്തിച്ചു. പക്ഷേ, ടീം സ്‌കോര്‍ 118 ല്‍ നില്‍ക്കെ വിജയ് ശങ്കര്‍ വീണു. പിന്നീടെത്തിയ മുന്‍ ക്യാപ്ടന്‍ മഹേന്ദ്രസിങ് ധോണിയെ (20) കൂട്ടുപിടിച്ച് പന്ത് ലക്ഷ്യം കണ്ടു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിനു തുടക്കം മോശമായിരുന്നു. ടീം സ്‌കോര്‍ 50 കടക്കുന്നതിനു മുമ്പേ നാലു മുന്‍ നിര വിക്കറ്റുകള്‍ വീണു.
പിന്നീട് കോളിന്‍ ഗ്രാന്‍ഡ് ഹോമും (50) റോസ് ടെയ്‌ലറും (42*) നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ടീമിനു ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 77 റണ്‍സാണ് നേടിയത്. സീഫര്‍ട്ട് (12), കോളിന്‍ മണ്‍റോ (12), കെയിന്‍ വില്യംസണ്‍ (20) എന്നിവര്‍ക്കു മാത്രമാണ് ഇവരെ കൂടാതെ എന്തെങ്കിലും ചെയ്യാനായത്.
മൂന്നു വിക്കറ്റ് വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയാണ് കളിയിലെ താരം. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങിയാണ് ക്രുനാല്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയത്.
നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
Keywords: New Zealand , Rohit Sharma, T20I , Mumbai batsman,
Shikhar Dhawan, Rishabh Pant
COMMENTS