ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ഹരിദ്വാറിലും സഹരണ്‍പുരിലുമായുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 26 പേര്‍ മരിച്ചു. നിരവധി പേര്‍ ഗുരുതര നിലയില്‍ വി...
ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ഹരിദ്വാറിലും സഹരണ്‍പുരിലുമായുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 26 പേര്‍ മരിച്ചു. നിരവധി പേര്‍ ഗുരുതര നിലയില്‍ വിവിധ ആശുപത്രികളിലാണ്.
ഹരിദ്വാറില്‍ പത്ത് പേരും സഹരണ്‍പുരില്‍ 16 പേരുമാണ് മരിച്ചത്. സംഭവത്തില്‍ ചീഫ് സെക്രട്ടറി പ്രാഥമിക അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
രണ്ട് ദിവസം മുന്‍പ് ഖുഷിനഗറിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ ആറു പേര്‍ മരിച്ചിരുന്നു. അതൊരു മുന്നറിയിപ്പായി സര്‍ക്കാര്‍ കണക്കാക്കാതിരുന്നതാണ് ഇത്രയും വലിയ ദുരന്തത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും ചികിത്സയിലുള്ളവര്‍ക്ക് 50000 രൂപയും സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു.
പൊലീസിന്റ ഒത്താശയോടെയാണ് യുപിയില്‍ വ്യാജമദ്യ കച്ചവടം. അതുകൊണ്ടുതന്നെ കുറ്റക്കാര്‍ക്കെതിരേ കാര്യമായ ഒരു നടപടിയും ഉണ്ടാകാറുമില്ല.
Keywords: Hooch tragedy, Uttar Pradesh, Saharanpur, Kushinagar, Chief Minister Yogi Adityanath, Additional Chief Secretary (Information) Avaneesh Awasthi, Ataryasujan village, Umahi village, llicit liquor, Director General of Police
COMMENTS