തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അമ്മമാര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സങ്കടയാത്ര നടത്തിയതിനു പിന്നാലെ സമരക്കാര...
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അമ്മമാര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സങ്കടയാത്ര നടത്തിയതിനു പിന്നാലെ സമരക്കാരുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നു പിണറായിയുടെയുടെ ഓഫീസ് അറിയിച്ചു. എന്നാല്‍, വ്യക്തമായ ഉറപ്പു കിട്ടാതെ സമരത്തില്‍ നിന്നു പിന്മാറില്ലെന്ന നിലപാടിലാണ് സമരക്കാര്‍.
സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയുടെ പ്രതിനിധികള്‍ സമരക്കാരോട് ആവശ്യപ്പെട്ടു.
സമരക്കാരുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം.വി ജയരാജനും ആരോഗ്യവകുപ്പ് പ്രതിനിധികളും ചര്‍ച്ച നടത്തി.
ആവശ്യമെങ്കില്‍ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടുമെന്ന് പ്രതിനിധികള്‍ സമരക്കാരെ അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ബുധനാഴ്ചയാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ആരംഭിച്ചത്. അര്‍ഹരായവരെയെല്ലാം ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നതാണ് പ്രധാന ആവശ്യം.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളെ പ്രദര്‍ശിപ്പിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്നതിനെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടും കുറച്ചുപേര്‍ സമരം തുടരുന്നു. തുടക്കത്തില്‍ സമരത്തിന്റെ മുന്നിലുണ്ടായിരുന്ന പ്രമുഖരെ ഇപ്പോള്‍ കാണാനില്ലെന്നും ശൈലജ ആക്ഷേപിച്ചിരുന്നു.
എന്നാല്‍, ഇങ്ങനെയും കുറച്ചു മനുഷ്യര്‍ ജീവിച്ചിരിക്കുന്നതായി സര്‍ക്കാര്‍ അറിയണമെന്ന് സമരക്കാര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് ഒപ്പം സമരം ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തക ദയാബായി പ്രതികരിച്ചു.
Keywords: Endosulfan, Kerala, Strike, Cliff House, Enmakaje
COMMENTS