തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ നിലപാട് മാറ്റിയ വിവരം താന്‍ അറിഞ്ഞിരുന്നില്ലെന്നു...
തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ നിലപാട് മാറ്റിയ വിവരം താന്‍ അറിഞ്ഞിരുന്നില്ലെന്നും ഇക്കാര്യത്തില്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍.
ദേവസ്വം കമ്മിഷണറാണ് കേസ് കാര്യങ്ങള്‍ നോക്കുന്നത്. നിലപാടുമാറ്റത്തെക്കുറിച്ചു തന്നെ അറിയിച്ചിരുന്നില്ല.
ഇന്നലെ സുപ്രീം കോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന വേളയിലാണ് ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയത്.
സ്ത്രീ പ്രവേശനത്തെ നേരത്തേ എതിര്‍ത്തിരുന്നു ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ നിലപാട് മാറ്റുന്നതെന്തുകൊണ്ടാണെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദിച്ചിരുന്നു.
ദേവസ്വം ബോര്‍ഡിന്റെ നിലപാടുമാറ്റത്തിനെതിരേ വിശ്വാസികള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പ്രസിഡന്റ് എടുത്തിരിക്കുന്ന നിലപാടെന്നറിയുന്നു.
Keywords: Sabarimala, Lord Ayyappa, Devaswam Board
COMMENTS