വാഷിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടികള്‍ പാടില്ലെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് അമേരിക്ക. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് ...
വാഷിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടികള്‍ പാടില്ലെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് അമേരിക്ക. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയോടും പാകിസ്ഥാനോടും സൈനിക നടപടികള്‍ അവസാനിപ്പിക്കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിദേശകാര്യമന്ത്രിമാരോടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. മേഖലയില്‍ സമാധാനം നിലനിര്‍ത്തണമെന്നും രണ്ടു രാജ്യങ്ങളും സമാധാനത്തിന്റെ പാതയിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭീകരാക്രമണത്തിന്റെ മറുപടിയായി ഇന്ത്യ തിരിച്ചടിച്ചതിനു ശേഷവും അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു. അതിനുശേഷം ഇന്നു പുലര്‍ച്ചെ ഷോപ്പിയാനയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ ഇടപെടല്‍.
Keywords: America, India, Pakistan, Attack

COMMENTS