തിരുവനന്തപുരം: ശബരിമലയില്‍ 36കാരി ആരുമറിയാതെ ദര്‍ശനം നടത്തിയെന്നും ഇതിന്റെ പേരില്‍ ശുദ്ധിക്രിയ നടത്താനും തന്ത്രിയെ വെല്ലുവിളിച്ചുകൊണ്ട് ...
തിരുവനന്തപുരം: ശബരിമലയില്‍ 36കാരി ആരുമറിയാതെ ദര്‍ശനം നടത്തിയെന്നും ഇതിന്റെ പേരില്‍ ശുദ്ധിക്രിയ നടത്താനും തന്ത്രിയെ വെല്ലുവിളിച്ചുകൊണ്ട് ഫേസ് ബുക്ക് പേജ്.
ജനുവരി എട്ടിന് ആരുടെയും നെഞ്ചിന്‍ കൂട്ടില്‍ ചവിട്ടാതെ ശബരിമലയില്‍ 39കാരി ദര്‍ശനം നടത്തിയെന്നും ശുദ്ധിക്രിയ നടത്തി ഭക്തരോട് മാപ്പ് പറയാനും തന്ത്രിയെ വെല്ലുവിളിക്കുകയുമാണ് പേജ്.
ശബരിമലയില്‍ ദര്‍ശനം നടത്താന്‍ താത്പര്യമുള്ള യുവതികളെ സംഘടിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
യുവതി ശബരിമലയിലെത്തിയത് പൊലീസോ സര്‍ക്കാരോ സ്ഥിരീകരിച്ചിട്ടില്ല. 36 വയസ്സുള്ള ദളിത് സ്ത്രീ കഴിഞ്ഞ ദിവസം 7.30ന് പതിനെട്ടാം പടി വഴി ശ്രീകോവിലിന് മുന്നിലെത്തി ദര്‍ശനവും നെയ്യഭിഷേകവും കഴിഞ്ഞ് 10.30ന് പമ്പയില്‍ തിരിച്ചെത്തിയെന്നാണ് പേജ് പറയുന്നത്.
ദര്‍ശനം നടത്തിയത് താനാണെന്നു അവകാശപ്പെട്ട് കൊല്ലം ചാത്തന്നൂര്‍ സ്വദേശി മഞ്ജു രംഗത്തു വരികയും ചെയ്തു. പൊലീസിന്റെ സഹായമില്ലാതെയാണ് താന്‍ ദര്‍ശനം നടത്തിയതെന്നും പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും മഞ്ജു ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
ഫേസ് ബുക്ക് പേജിന്റെ പൂര്‍ണരൂപം
കേരളത്തിന്റെ മുന്നോട്ടു പോക്കിനെ തടയാന്‍ ഒരു പ്രതിലോമശക്തിയേയും അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് മലയാളി തന്നെയായ 36 വയസ്സുള്ള ദളിത് യുവതി പതിനെട്ടാം പടി കയറിയിരിക്കുകയാണ് .
ഇന്നലെ കാലത്ത് 7.30 ന് ശ്രീകോവിലിനു മുന്നിലെത്തുകയും നെയ്യഭിഷേകം മുതല്‍ എല്ലാ ചടങ്ങുകളും അയ്യപ്പക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും നടത്തി രാവിലെ 10.30 ഓടെ അവര്‍ തിരിച്ച് പമ്പയിലെത്തുകയും ചെയ്ത് സ്ത്രീവിരുദ്ധമായ ബ്രാഹ്മണാചാരങ്ങളെ വെല്ലുവിളിക്കുകയും ചെയ്തിരിക്കുകയാണ് . ഓര്‍മ്മിക്കുക , ഗര്‍ഭപാത്രം നീക്കം ചെയ്യാത്ത ആര്‍ത്തവ ചക്രം നിലക്കാത്ത യുവതിയാണ് ഇന്നലെ ശബരിമലയിലെത്തിയത് .
തന്ത്രിയോട് : താങ്കളുടെ ഭാഷയില്‍ അമ്പലം അശുദ്ധമായിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു . ഒന്നുകില്‍ വിശുദ്ധി നഷ്ടപ്പെട്ട മൂര്‍ത്തിക്കു മുമ്പില്‍ പൂജ നടത്തി ഇന്നലെ രാവിലെ മുതല്‍ വഞ്ചിക്കപ്പെട്ട ലക്ഷക്കണക്കിന് ഭക്തരോട് മാപ്പുപറയുക അല്ലെങ്കില്‍ ബിന്ദുവിനേയും കനക ദുര്‍ഗ്ഗയേയും അപമാനിക്കാന്‍ ശുദ്ധികലശം നടത്തിയതിന് പരസ്യമായി മാപ്പു പറയുക.
COMMENTS