പാലക്കാട് : എരുമേലിയിലെ വാവരു പള്ളിയില്‍ പ്രവേശിക്കാനെത്തിയ മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേരെ ചിറ്റൂര്‍ മജിസ്‌ട്രേട്ട് കോടതി റിമാന്...
പാലക്കാട് : എരുമേലിയിലെ വാവരു പള്ളിയില്‍ പ്രവേശിക്കാനെത്തിയ മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേരെ ചിറ്റൂര്‍ മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.
കേരളത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിനും കലാപത്തിന് ആഹ്വാനം ചെയ്തതിനുമാണ് തിരുപ്പൂര്‍ സ്വദേശികളായ സുശീലാ ദേവി, രേവതി, തിരുനല്‍വേലിയില്‍ നിന്നുള്ള ഗാന്ധിമതി എന്നിവരെയും ഒപ്പമുണ്ടായിരുന്ന തിരുപ്പതി, മുരുഗസ്വാമി, സെന്തില്‍കുമാര്‍ എന്നിവരെയും റിമാന്‍ഡ് ചെയ്തത്.
ഹിന്ദു മക്കള്‍ കക്ഷി അംഗങ്ങളാണ് അറസ്റ്റിലായവര്‍. ശബരിമലയില്‍ സര്‍ക്കാര്‍ സഹായത്തോടെ യുവതികളെ കയറ്റിയെങ്കില്‍ വാവരു പള്ളിയിലും സ്ത്രീകളെ കയറ്റണമെന്നാണ് ഇവരുടെ നിലപാട്.
തിരുപ്പതിയില്‍ നിന്നു കാര്‍ മാര്‍ഗമാണ് ഇവര്‍ വന്നത്. വേലന്താവളം ചെക് പോസ്റ്റിനടുണ് ഇവര്‍ അറസ്റ്റിലായത്. ഇവരുടെ വരവറിഞ്ഞ് പൊലീസ് വ്യാപക ചെക്കിംഗ് നടത്തിയിരുന്നു. തുടര്‍ന്ന് ഊടുവഴിയിലൂടെ, കേരളത്തില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
ഇവര്‍ വന്ന വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശബരിമലയില്‍ പ്രവേശിക്കാമെങ്കില്‍ വാവരു പള്ളിയിലും പ്രവേശിക്കാമെന്നാണ് ഇവരുടെ നിലപാട്.
യുവതികളുടെ വരവ് ശബരിമല പ്രശ്‌നത്തിനു പുതിയ മാനം നല്കുകയാണ്. വാവരുപള്ളിയില്‍ തങ്ങള്‍ക്കു പ്രവേശിക്കണമെന്നു യുവതികള്‍ പറഞ്ഞതോടെ, ഇതു നിയമ പ്രശ്‌നത്തിലേക്കു പോയാല്‍ കോടതിക്കും കീറാമുട്ടിയായി മാറും. മാത്രമല്ല, നാട്ടിലെ സമാധാനാന്തരീക്ഷം കൂടുതല്‍ കലുഷിതമാകുന്നതിനും ഇതിടയാക്കും.
ഇതേസമയം, വാവരു പള്ളിയില്‍ ശുദ്ധമായ ലക്ഷ്യത്തോടെ എത്തുന്ന ആര്‍ക്കും പ്രവേശനത്തിനു തടസ്സമില്ലെന്നു ഭാരവാഹികള്‍ അറിയിച്ചിരുന്നു.
Keywords: Sabarimala, Vavar Mosque, Tamil women
COMMENTS