തിരുവനന്തപുരം: കഴിഞ്ഞ ദിവസം ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് കേരളത്തിലെമ്പാടും നടന്ന അക്രമങ്ങള്‍ തടയാന്‍ പൊലീസ്...
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് കേരളത്തിലെമ്പാടും നടന്ന അക്രമങ്ങള്‍ തടയാന്‍ പൊലീസ് പരാജയപ്പെട്ടെന്ന വിവാദത്തെ തുടര്‍ന്ന് സേനയില്‍ വന്‍ അഴിച്ചുപണി.
തിരുവനന്തപുരം, കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍മാരെ തല്‍സ്ഥാനങ്ങളില്‍ നിന്നു മാറ്റി. യാണ് മാറ്റി നിയമിച്ചത്. മിഠായിത്തെരുവില്‍ നടന്ന അക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന വിവാദത്തിന്റെ തുടര്‍ച്ചയായി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാറിനെ മാറ്റി. സഞ്ജയ് കുമാര്‍ ഗുരുദീനെ കോഴിക്കോട് സിറ്റി കമ്മിഷണറായി നിയമിച്ചു. കാളിരാജിന് പൊലീസ് ആസ്ഥാനത്താണ് പുതിയ നിയമനം.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പി. പ്രകാശിനെ ബറ്റാലിയന്‍ ഡിഐജിയായി നിയമിക്കുകയും എസ്. സുരേന്ദ്രനെ പുതിയ കമ്മിഷണറായി നിയോഗിക്കുകയും ചെയ്തു.
COMMENTS