തിരുവനന്തപുരം: നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ജനദ്രോഹ-തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി കേര...
തിരുവനന്തപുരം: നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ജനദ്രോഹ-തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി കേരളത്തില്‍ ട്രെയിനുകള്‍ തടയുകയും കെഎസ്ആര്‍ടിസി സര്‍വീസ് മുടക്കുകയും ചെയ്തതോടെ ജനം വലയുന്നു.
സ്വകാര്യ ബസ്സുകളും പണിമുടക്കിയിരിക്കുകയാണ്. കെഎസ്ആര്‍ടിസി പമ്പയിലേക്കു മാത്രമാണ് സര്‍വീസ് നടത്തുന്നത്.
പരശുറാം, റപ്തിസാഗര്‍, വേണാട്, ജനശതാബ്ദി, ചെന്നൈ-തിരുവനന്തപുരം മെയില്‍ എന്നിവ വിവിധ കേന്ദ്രങ്ങളില്‍ തടഞ്ഞു.
ആലപ്പുഴ, കോഴിക്കോട്, തൃപ്പൂണിത്തുറ തുടങ്ങിയ കേന്ദ്രങ്ങളില്‍ ട്രെയിന്‍ തടഞ്ഞു. ഇതോടെ, മറ്റു സര്‍വീസുകളെയും ഇതു ബാധിച്ചു. മിക്ക ട്രെയിനുകളും രണ്ടും മൂന്നും മണിക്കൂറുകളും വൈകിയാണ് ഓടുന്നത്.
റെയില്‍വേ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുകയാണ്.
ഓട്ടോറിക്ഷകളും, ടാക്‌സികളും ഏതാണ്ട് പൂര്‍ണമായും സര്‍വീസ് നിറുത്തി. നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങളെ തടസ്സപ്പെടുത്തില്ലെന്നാണ് സംഘാടകര്‍ പറയുന്നത്.
10 കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര തൊഴിലാളി ഫെഡറേഷനുകളും സംയുക്തമായാണ് പണിമുടക്കുന്നത്. 20 കോടിയിലധികം തൊഴിലാളികള്‍ പങ്കെടുക്കുന്നുവെന്നാണ് സംഘാടകര്‍ പറയുന്നത്.
സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐസിസിടിയു, എഐയുടിയുസി, ടിയുസിസി, സേവ, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ സംഘടനകളാണ് പണിമുടക്കുന്നത്.
ജില്ലാ കേന്ദ്രങ്ങളിലും പ്രധാന പട്ടണങ്ങളിലും പണിമുടക്ക് വിളംബരം ചെയ്ത് തൊഴിലാളികള്‍ അര്‍ദ്ധരാത്രിയില്‍ പ്രകടനം നടത്തിയിരുന്നു.
ശബരിമല തീര്‍ഥാടനം, പാല്‍ വിതരണം, ആശുപത്രികള്‍, പത്രം, ടൂറിസം മേഖലകളിലുള്ളവര്‍ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് നേതാക്കള്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ സ്വര്‍ണവ്യാപാര സ്ഥാപനങ്ങളും ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബി. ഗോവിന്ദനും ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും അറിയിച്ചു.
ഡല്‍ഹിയില്‍ ണ്ഡി ഹൗസില്‍നിന്ന് പാര്‍ലമെന്റിലേക്ക് ബുധനാഴ്ച ട്രേഡ് യൂണിയനുകള്‍ മാര്‍ച്ച് നടക്കും.
COMMENTS