തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സര്‍ക്കാരും കെ.എസ്.ആര്‍.ടി.സി എംഡിയും ...
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സര്‍ക്കാരും കെ.എസ്.ആര്‍.ടി.സി എംഡിയും കൂടി നടത്തിയ കള്ളക്കളിയാണ് കെ.എസ്.ആര്‍.ടി.സിയിലെ എംപാനല്‍ ജീവനക്കാരുടെ പിരിച്ചുവിടലിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.
എംപാനല്‍ കണ്ടക്ടര്‍മാരുടെ പിരിച്ചുവിടലുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിക്കൊണ്ടാണ് തിരുവഞ്ചൂര്‍ ആരോപണം നടത്തിയത്. കോടതി വിധിക്ക് സാവകാശം തേടുകയല്ലാതെ ഇവരെ പിരിച്ചുവിടരുത് എന്ന നിലപാട് സര്‍ക്കാര്‍ കോടതിയില്‍ എടുത്തില്ലെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനു മുന്നില്‍ മറ്റു വഴികളൊന്നുമില്ലായിരുന്നുവെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമായതിനാല്‍ മറ്റൊന്നും പറയാനാകില്ലെന്നും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
Keywords: K.S.R.T.C, Government, Highcourt, A.K Saseendran

COMMENTS