പന്തളം: തിരുവാഭരണ ഘോഷയാത്രയില്‍ ശബരിമല യുവതി പ്രവേശനത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയവര്‍ പങ്കെടുക്കരുതെന്ന പൊലീസിന്റെ നിര്‍ദ്ദേശം തള്ളി പന...
പന്തളം: തിരുവാഭരണ ഘോഷയാത്രയില്‍ ശബരിമല യുവതി പ്രവേശനത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയവര്‍ പങ്കെടുക്കരുതെന്ന പൊലീസിന്റെ നിര്‍ദ്ദേശം തള്ളി പന്തളം കൊട്ടാരം. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
എന്നാല്‍ കീഴ്‌വഴക്കം അനുസരിച്ച് ഘോഷയാത്ര നടത്താനാണ് കൊട്ടാരത്തിന്റെ തീരുമാനം. ഇതിനായി പങ്കെടുക്കുന്നവരുടെ പട്ടികയും കൊട്ടാരം നല്‍കി. കൊട്ടാരത്തിന് ദേവസ്വം ബോര്‍ഡിന്റെ പിന്തുണയുമുണ്ട്.
ശനിയാഴ്ചയാണ് ഘോഷയാത്ര പന്തളത്തു നിന്ന് പുറപ്പെടുന്നത്. പട്ടികയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുണ്ടോയെന്ന് പൊലീസിന് പരിശോധിക്കാമെന്നും കൊട്ടാരം അറിയിച്ചു. ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ തിരിച്ചറിയല്‍ കാര്‍ഡും നല്‍കും.
Keywords: Thiruabharana yathra, Sabarimala, Pandalam palace, Police

COMMENTS