തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശം അനുവദിച്ച സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ കണ്ഠരര് രാജീവര് ശബരിമല തന്ത്രി ...
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശം അനുവദിച്ച സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ കണ്ഠരര് രാജീവര് ശബരിമല തന്ത്രി സ്ഥാനം ഒഴിഞ്ഞുപോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ശബരിമല ക്ഷേത്രം അടയ്ക്കണോ തുറക്കണോ എന്നു തീരുമാനിക്കുന്നത് ദേവസ്വം ബോര്‍ഡാണ്. ഇക്കാര്യം ദേവസ്വം ബോര്‍ഡ് പരിശോധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ക്ഷേത്രം അടച്ചിട്ട തന്ത്രിയുടെ നിലപാട് വിചിത്രമാണ്. യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസില്‍ തന്ത്രിയും ദേവസ്വം ബോര്‍ഡും കക്ഷികളായിരുന്നു. തന്ത്രിയുടെ വാദവും കേട്ട ശേഷമാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.
വിധിയോട് തന്ത്രിക്ക് വ്യക്തിപരമായി വിയോജിക്കാം. എന്ന സ്ഥാനത്തിരുന്നുകൊണ്ട് വിധി നടപ്പാക്കാന്‍ കഴിയില്ലെന്നു തന്ത്രിക്കു പറയാനാവില്ല. സുപ്രീം കോടതി വിധിയുടെ ലംഘനമാണത്.
പരമോന്നത കോടതിയുടെ വിധി നടപ്പാക്കാനാവില്ലെങ്കില്‍ തന്ത്രി സ്ഥാനമൊഴിയണം. നിയമവാഴ്ചയുള്ള രാജ്യത്ത് അതാണ് മര്യാദയെന്നും പിണറായി പറഞ്ഞു.
തന്ത്രിയോടു നട അടച്ചതിനു വിശദീകരണം തേടാന്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ നിര്‍ദ്ദേശം കൊടുത്തതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇതിനിടെ, തന്ത്രി ക്ഷേത്രം അടച്ചിട്ട വിഷയം രണ്ടു വനിതാ അഭിഭാഷകരിലൂടെ സുപ്രീം കോടതിയുടെ മുന്നിലെത്തിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം പരാജയപ്പെട്ടു. ജനുവരി 22 ഈ കേസ് പരിശോധിക്കുന്ന വേളയില്‍ ഇതും പരിഗണിക്കാമെന്നായിരുന്നു കോടതി മറുപടി കൊടുത്തത്.
Keywords: Sabarimala, Lord Ayyappa, Pinarayi Vijayan
COMMENTS