പമ്പ: ശബരിമലയില്‍ വീണ്ടും ഒരു സ്ത്രീ കൂടി ദര്‍ശനം നടത്തിയെന്ന വാര്‍ത്ത പുറത്തുവരുന്നതിനിടെ, എരുമേലി വാവരു പള്ളിയിലേക്കു വന്ന രണ്ടു തമിഴ്...
പമ്പ: ശബരിമലയില്‍ വീണ്ടും ഒരു സ്ത്രീ കൂടി ദര്‍ശനം നടത്തിയെന്ന വാര്‍ത്ത പുറത്തുവരുന്നതിനിടെ, എരുമേലി വാവരു പള്ളിയിലേക്കു വന്ന രണ്ടു തമിഴ് യുവതികളെ പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ പൊലീസ് തടഞ്ഞു കസ്റ്റഡിയിലെടുത്തു.
തമിഴ് നാട്ടില്‍ നിന്നുള്ള ശിങ്കാരി ശ്രീനിവാസന്‍ എന്ന 48കാരി ശബരിമലയില്‍ ദര്‍ശനം നടത്തിയതായി ഒരു ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു.
ഇന്നു രാവിലെ 11.30നും 12.30നും ഇടയിലാണ് ശിങ്കാരി മല ചവിട്ടിയതെന്നാണ് റിപ്പോര്‍ട്ട്. വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്താണ് ശിങ്കാരി എത്തിയത്.
രാവിലെ ഒന്‍പതു മണിയോടെ ബന്ധുക്കള്‍ക്കൊപ്പം എത്തിയ ദര്‍ശനം നടത്തി വൈകിട്ടോടെ തിരിച്ചുപോയി. ഇവര്‍ വന്നതും പോയതും ആരുമറിഞ്ഞില്ല. അതുകൊണ്ടുതന്നെ പ്രതിഷേധവുമുണ്ടായില്ല.
ഇതിനിടെയാണ് വാവരു പള്ളിയിലേക്കു വന്ന യുവതികള്‍ കസ്റ്റഡിയിലായത്. വേലന്താവളം ചെക്‌പോസ്റ്റില്‍ പിടിയിലായ യുവതികള്‍ തിരുപ്പൂര്‍, തിരുനല്‍വേലി എന്നിവടങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്കൊപ്പം മൂന്നു പുരുഷന്മാരുമുണ്ട്. തമിഴ് മക്കള്‍ കക്ഷി പ്രവര്‍ത്തകരാണ് ഇവരെന്നാണ് വിവരം. ഇവര്‍ വന്ന വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശബരിമലയില്‍ പ്രവേശിക്കാമെങ്കില്‍ വാവരു പള്ളിയിലും പ്രവേശിക്കാമെന്നാണ് ഇവരുടെ നിലപാട്.
യുവതികളുടെ വരവ് ശബരിമല പ്രശ്‌നത്തിനു പുതിയ മാനം നല്കുകയാണ്. വാവരുപള്ളിയില്‍ തങ്ങള്‍ക്കു പ്രവേശിക്കണമെന്നു യുവതികള്‍ പറഞ്ഞതോടെ, ഇതു നിയമ പ്രശ്‌നത്തിലേക്കു പോയാല്‍ കോടതിക്കും കീറാമുട്ടിയായി മാറും. മാത്രമല്ല, നാട്ടിലെ സമാധാനാന്തരീക്ഷം കൂടുതല്‍ കലുഷിതമാകുന്നതിനും ഇതിടയാക്കും.
Keywords: Sabarimala, Vavar Mosque, Velanthavalam, Tamil Women
COMMENTS