ശശികല പമ്പ: ശ്രീലങ്കന്‍ സ്ത്രീ ശശികല പതിനെട്ടാം പടി ചവിട്ടി ശബരിമല ദര്‍ശനം നടത്തിയെന്ന വാര്‍ത്ത യുവതി തന്നെ തന്നെ നിഷേധിച്ചു. വ്രതമ...
ശശികല
പമ്പ: ശ്രീലങ്കന്‍ സ്ത്രീ ശശികല പതിനെട്ടാം പടി ചവിട്ടി ശബരിമല ദര്‍ശനം നടത്തിയെന്ന വാര്‍ത്ത യുവതി തന്നെ തന്നെ നിഷേധിച്ചു.
വ്രതമെടുത്താണ് താന്‍ കുടുംബസമേതം എത്തിയതെന്നും മരക്കൂട്ടത്തു വച്ച് പൊലീസ് തന്നെ തിരിച്ചയച്ചതിനാല്‍ ദര്‍ശനം നടത്താനായില്ലെന്നും 47 കാരിയായ ശശികല പറഞ്ഞു.
ശ്രീലങ്കന്‍ സ്ത്രീ ശബരിമല ദര്‍ശനത്തിനെത്തിയെന്ന അഭ്യൂഹം സന്നിധാനത്ത് വന്‍ ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു. ഇതിനിടെ കൈരളി പീപ്പിള്‍ ചാനലും ന്യൂസ് 18 ചാനലും ലങ്കന്‍ സ്ത്രീ മല കയറിയെന്നു വാര്‍ത്ത കൊടുത്തതും സംഘര്‍ഷം രൂക്ഷമാകാന്‍ ഇടയാക്കി.
ഇന്നലെ രാത്രിയാണ് ശശികല ഭര്‍ത്താവ് ശരവണ മാരനും മകനുമൊപ്പം എത്തിയത്. വ്രതം പിടിച്ചായിരുന്നു ഇവര്‍ വന്നത്. മരക്കൂട്ടം വരെ ശശികലയും കയറിയിരുന്നു. പൊലീസ് അകമ്പടിയും പോയിരുന്നു. മരക്കൂട്ടത്തു വച്ചു മാധ്യമങ്ങള്‍ ശ്രദ്ധിച്ചതോടെ തിരിച്ചു പോകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു.
ശരവണമാരന്‍
ജനം ക്ഷുഭിതരായതിനാലാണ് ശശികല തിരിച്ചിറങ്ങിയതെന്നു പൊലീസ് പറയുന്നു. എന്നാല്‍, ജനരോഷമുണ്ടായില്ലെന്നും കാമറ കണ്ടു ഭയന്നാണ് തന്നെ പൊലീസ് തിരിച്ചയച്ചതെന്നും ശശികല പറയുന്നു.
അങ്ങനെ ശശികല തിരിച്ചിറങ്ങി. ഭര്‍ത്താവും മകനും മല ചവിട്ടുകയും ചെയ്തു. ഇതിനിടെ ഭാര്യയെ കാണാനില്ലെന്നു പറഞ്ഞു പിന്നീട് ശരവണ മാരന്‍ പൊലീസിന്റെ സഹായം തേടി.
പൊലീസ് സംരക്ഷണയില്‍ മറ്റൊരിടത്തുണ്ടായിരുന്ന ശശികല പിന്നീട് കുടുംബത്തോടൊപ്പം കൂടി. ഭാര്യ മല ചവിട്ടിയില്ലെന്നു ശരവണ മാരനും സ്ഥിരീകരിച്ചു.
ലങ്കന്‍ യുവതി മല കയറുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നു പലേടത്തും സംഘര്‍ഷം രൂപപ്പെട്ടിരുന്നു.
Keywords: Sabarimala, Lord Ayyappa, Sri Lankan, Sasikala, Police
COMMENTS