പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് ശുദ്ധിക്രിയ ചെയ്ത സംഭവത്തില്‍ തന്ത്രിയോട് വിശദീകരണം തേടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്...
പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് ശുദ്ധിക്രിയ ചെയ്ത സംഭവത്തില്‍ തന്ത്രിയോട് വിശദീകരണം തേടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍.
ഇപ്രകാരം ചെയ്തത് സുപ്രീംകോടതി വിധി പ്രകാരം ശരിയായ നടപടിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംഭവം നടന്നതിനുശേഷം തന്ത്രി തന്നെ വിളിച്ചിരുന്നെന്നും ശുദ്ധിക്രിയ ചെയ്യാന്‍ പോകുകയാണെന്നും ഇക്കാര്യത്തില്‍ അതു മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളൂ എന്നും ഇക്കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ശുദ്ധിക്രിയ ചെയ്യുന്നതിന് ദേവസ്വം ബോര്‍ഡിന്റെ അനുമതി വേണമെന്നും അതിനാല്‍ 15 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ തന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Sabarimala issue, Supreme court order, A.padmakumar, Devaswom board

COMMENTS