കുത്തേറ്റ ബിജെപി പ്രവര്‍ത്തകന്‍ അശ്വനി ആശുപത്രിയില്‍ സ്വന്തം ലേഖകര്‍ തൃശൂര്‍ : ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ തുടരുന്നു. തൃശൂരി...
കുത്തേറ്റ ബിജെപി പ്രവര്‍ത്തകന്‍ അശ്വനി ആശുപത്രിയില്‍
സ്വന്തം ലേഖകര്‍
തൃശൂര്‍ : ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ തുടരുന്നു. തൃശൂരില്‍ വാടാനപ്പള്ളിക്കടുത്ത് എസ് ഡി പി ഐ - ബിജെപി സംഘര്‍ഷത്തിനിടെ മൂന്നു ബിജെപി പ്രവര്‍ത്തകര്‍ക്കു കുത്തേറ്റു. ബിജെപി പ്രവര്‍ത്തകരായ സുജിത്, ശ്രീജിത്, രതീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. മൂവരെയും അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്ങണ്ടിയൂരില്‍ ഒരു ബിജെപി പ്രവര്‍ത്തകനും കുത്തേറ്റു.
തലശ്ശേരിയിലെ കൊളാശ്ശേരിയില്‍ സിപിഎം - ബിജെപി സംഘര്‍ഷത്തിനിടെ ബോംബേറുണ്ടായെങ്കിലും ബോബുകള്‍ പൊട്ടാതിരുന്നതിനെ തുടര്‍ന്നു ദുരന്തം ഒഴിവായി.
കണ്ണൂരില്‍ ഇന്ത്യന്‍ കോഹി ഹൗസ് അടപ്പിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചുവെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ കൂട്ടം കൂടിനിന്ന് ഈ നീക്കം ചെറുത്തതും സംഘര്‍ഷത്തിനിടയാക്കി.
തിരുവനന്തപുരത്ത് ബിജെപി മാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകരെ വ്യാപകമായി മര്‍ദ്ദിച്ചു. മര്‍ദ്ദിച്ചവര്‍ തങ്ങളുടെ പ്രവര്‍ത്തകരല്ലെന്നായിരുന്നു നേതാക്കളുടെ വാദം. ഇതിനെ തുടര്‍ന്ന് ബിജെപി അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചു.
പാലക്കാട് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസും ഓഫീസിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന മുഴുവന്‍ വാഹനങ്ങളും ബിജെപി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. വിക്ടോറിയ കോളജിനു മുന്നില്‍ പ്രതിഷേധിച്ചെത്തിയ ബിജെപി പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കോളജിലെ വിദ്യാര്‍ഥികളെ ബിജെപി പ്രവര്‍ത്തകര്‍ പൂട്ടിയിട്ടതും സംഘര്‍ഷത്തിനിടയാക്കിയിരുന്നു.
Keywords: BJP, Hartal, Kerala, CPM, CPI
COMMENTS