Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ഹര്‍ത്താല്‍ അക്രമങ്ങള്‍ നേരിടുന്നില്‍ പൊലീസിനു വീഴ്ചയില്ലെന്നു പിണറായി, അക്രമികളെ പൂട്ടാന്‍ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ

തിരുവനന്തപുരം : ഹര്‍ത്താല്‍ ദിവസം കേരളമാകെ അരങ്ങേറിയ  അക്രമങ്ങള്‍ നേരിടുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായ...



തിരുവനന്തപുരം : ഹര്‍ത്താല്‍ ദിവസം കേരളമാകെ അരങ്ങേറിയ  അക്രമങ്ങള്‍ നേരിടുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇപ്പോള്‍ അക്രമവഴിയിലുള്ളത് ആര്‍.എസ്.എസ് മാത്രമാണ്. മറ്റുള്ളവര്‍ സംയമനം പാലിക്കുന്നത് ആശ്വാസകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാട്ടിലെ സമാധാനം തകര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. നടന്ന അക്രമങ്ങളെല്ലാം ആസൂത്രിതമാണ്. അജണ്ട പ്രകാരം ആര്‍.എസ്.എസ് ജനങ്ങളില്‍ ഭീതി പടര്‍ത്താനും ഭയപ്പെടുത്താനും ശ്രമിക്കുകയാണ്. ഇത് അനുവദിക്കില്ല.

ഹര്‍ത്താല്‍ ദിന അക്രമങ്ങള്‍ നേരിടുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ല. സുരക്ഷയുടെ കാര്യത്തില്‍ കര്‍ശനമായി മുന്നോട്ടുപോകും. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കും- മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 3178 ആയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരം 487 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന അയ്യായിരം പേര്‍ക്കെതിരെയും കേസുണ്ട്.

ഹര്‍ത്താലിനിടെ അക്രമം നടത്തിയ എല്ലാവരെയും അറസ്റ്റുചെയ്യും. ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ എന്ന പേരില്‍ ഇതിനുള്ള നടപടി പുരോഗമിക്കുകയാണ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അക്രമികളെ അകത്താക്കും. ഉണ്ടായ നഷ്ടങ്ങള്‍ നികത്താന്‍ സിവില്‍ കേസെടുത്ത് നഷ്ടപരിഹാരം ഈടാക്കും.

ഇതേസമയം, ശബരിമലയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ഈ മാസം 14 വരെ ദീര്‍ഘിപ്പിച്ചു. സംഘര്‍ഷ സാധ്യതയുണ്ടെന്നു കണ്ടാണ് നിരോധനാജ്ഞ നീട്ടുന്നതെന്നാണ് പൊലീസ് പറയുന്നത്.

സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. പത്തനംതിട്ടയിലും അടൂരിലും നിരോധനാജ്ഞ തുടരുകയുമാണ്.


Keywords: Sabarimala, Lord Ayyappa, Section 144, Pamba, Operation broken window, Pinarayi Vijayan

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: ഹര്‍ത്താല്‍ അക്രമങ്ങള്‍ നേരിടുന്നില്‍ പൊലീസിനു വീഴ്ചയില്ലെന്നു പിണറായി, അക്രമികളെ പൂട്ടാന്‍ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ
ഹര്‍ത്താല്‍ അക്രമങ്ങള്‍ നേരിടുന്നില്‍ പൊലീസിനു വീഴ്ചയില്ലെന്നു പിണറായി, അക്രമികളെ പൂട്ടാന്‍ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5ui1YeTf5QUsvO7vQKBTcenPgjCPadbqDvqiP1-M_H4wSV35_tksTcQkMmUekpv-mid06I-ODZ9isFajMos2KmAjvwM0JGg7aEF3uff9OsIVaeUnBvWf3ia4TgEtUZLoGmahLopi5Wtw/s640/bjp+attack.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5ui1YeTf5QUsvO7vQKBTcenPgjCPadbqDvqiP1-M_H4wSV35_tksTcQkMmUekpv-mid06I-ODZ9isFajMos2KmAjvwM0JGg7aEF3uff9OsIVaeUnBvWf3ia4TgEtUZLoGmahLopi5Wtw/s72-c/bjp+attack.png
www.vyganews.com
https://www.vyganews.com/2019/01/operation-broken-window-is-going-on.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2019/01/operation-broken-window-is-going-on.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy