പെരുന്ന: കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കലാപത്തിനു കാരണം സര്‍ക്കാര്‍ തന്നെയാണെന്നും നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് നിരീശ്വരവാദം പ്രചര...
പെരുന്ന: കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കലാപത്തിനു കാരണം സര്‍ക്കാര്‍ തന്നെയാണെന്നും നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് നിരീശ്വരവാദം പ്രചരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.
പത്രക്കുറിപ്പിലാണ് സുകുമാരന്‍ നായര്‍ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചത്. വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.
അങ്ങനെ സര്‍ക്കാര്‍ പരാജയപ്പെടുന്‌പോള്‍ വിശ്വസികള്‍ തെരുവിലിറങ്ങുന്നതില്‍ തെറ്റുപറയാനാവില്ലെന്നും സുകുമാരന്‍ നായര്‍ തുടരുന്നു.
ജനം കൊടുത്ത അധികാരം കൈയില്‍ വച്ചുകൊണ്ട് ഏതു ഹീനമാര്‍ഗവും ഉപയോഗിച്ച് പാര്‍ട്ടിയുടെ നയം നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല.
ജനാധിപത്യത്തിന് യോജിച്ച രീതിയിലല്ല ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങള്‍ സംരക്ഷിച്ച് ഈശ്വരവിശ്വാസം നിലനിര്‍ത്തേണ്ടത് ബഹുഭൂരിപക്ഷം വിശ്വാസികളുടെയും ആവശ്യമാണ്. അതു സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും സുകുമാരന്‍ നായര്‍ പറയുന്നു.
ഇതേസമയം, സുകുമാരന്‍ നായരുടെ നിലപാട് കലാപകാരികളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു.
കലാപാഹ്വാനം പോലെയാണ് സുകുമാരന്‍ നായരുടെ വാക്കുകള്‍. ഇത് അത്ഭുതപ്പെടുത്തുന്നു. വിശ്വാസം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്, കടകംപള്ളി പറഞ്ഞു.
എന്‍എസ്എസിന്റെ പ്രസ്താവന നിലവാരമില്ലാത്തതാണെന്ന് മന്ത്രി ഇപി ജയരാജന്‍ ആരോപിച്ചു.
Keywords: Sabarimala, Lord Ayyappa, NSS, Sukumaran Nair, Pinarayi Vijayan, Kadakampalli, Jayarajan
COMMENTS